തെറ്റായ സ്പർശനം; വത്തിക്കാൻ സ്ഥാനപതിക്കെതിരെ ജീവനക്കാരൻ്റെ ലൈംഗികാരോപണം

പാരിസ് സിറ്റി ഹോളിലെ കീഴ്ജീവനക്കാരനാണ് ആര്‍ച്ച് ബിഷപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

തെറ്റായ സ്പർശനം; വത്തിക്കാൻ സ്ഥാനപതിക്കെതിരെ ജീവനക്കാരൻ്റെ ലൈംഗികാരോപണം

ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിക്കുനേരെ ലൈംഗികാരോപണം. ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്റൂറയ്ക്കുനേരെയാണ് ലൈംഗികാരോപണം ഉണ്ടായിരിക്കുന്നത്. പാരിസ് സിറ്റി ഹോളിലെ കീഴ്ജീവനക്കാരനാണ് ആര്‍ച്ച് ബിഷപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തെറ്റായ രീതിയില്‍ സ്പര്‍ശിച്ചുവെന്നാണ് കീഴ്ജീവനക്കാരന്റെ പരാതി. ജനുവരി 17ന് പാരിസ് ടൌണ്‍ഹാളില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവമെന്നും പരാതിയില്‍ പറയുന്നുണ്ട്.

ജനുവരി 24ലിനാണ് സിറ്റി മേയറുടെ ഓഫീസില്‍ ബിഷപ്പിനെതിരെ പരാതി ലഭിച്ചത്. പിറ്റേ ദിസസം തന്നെ ബിഷപ്പിനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു. സഭയിലെ ഉന്നതര്‍ക്കെതിരെ ലോകവ്യാപകമായി ലൈംഗികാരോപണം ഉയരുന്ന സാഹചര്യത്തിലാണ് ഒരു വത്തിക്കാന്‍ സ്ഥാനപതിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതെന്നും ശ്രദ്ധേയമാണ്.