ഇംഗ്ലീഷ് മികവുള്ളവര്‍ക്ക് മുന്‍ഗണന; ഗ്രീന്‍ കാര്‍ഡ് വിതരണത്തില്‍ പോയിന്റ് സംവിധാനമേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം

നിയമപരമായ കുടിയേറ്റങ്ങള്‍ 10 വര്‍ഷത്തിനകം പകുതിയായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നിയമനിര്‍മാണത്തിനും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.

ഇംഗ്ലീഷ് മികവുള്ളവര്‍ക്ക് മുന്‍ഗണന; ഗ്രീന്‍ കാര്‍ഡ് വിതരണത്തില്‍ പോയിന്റ് സംവിധാനമേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം

അമേരിക്കയില്‍ കുടിയേറുന്നവര്‍ക്ക് അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡില്‍ പുതിയ നിബന്ധനകളേര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ഇതു പ്രകാരം ഇനി മുതല്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നത് എളുപ്പമാകും. നിയമപരമായ കുടിയേറ്റങ്ങള്‍ 10 വര്‍ഷത്തിനകം പകുതിയായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നിയമനിര്‍മാണത്തിനും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. ''കുടുംബമായുള്ള കുടിയേറ്റങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായുള്ള നയങ്ങളാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്'' പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ജേസണ്‍ മില്ലര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read More >>