ദക്ഷിണ കൊറിയയുമായി നാവിക പരിശീലനം നടത്താന്‍ അമേരിക്ക

കഴിഞ്ഞ ദിവസമാണ് ഉത്തര കൊറിയയുടെ അതിര്‍ത്തിക്കു സമീപം അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ പറത്തിയത്.

ദക്ഷിണ കൊറിയയുമായി നാവിക പരിശീലനം നടത്താന്‍ അമേരിക്ക

ദക്ഷിണ കൊറിയയുമായി അമേരിക്ക സംയുക്ത നാവിക പരിശീലനം നടത്താന്‍ തീരുമാനിച്ചു. അമേരിക്കന്‍ നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്. . ഒക്ടോബര്‍ 16 തൊട്ട് 26 വരെയാണ് പരിശീലനം.

ജപ്പാന്‍ കടലിലും മഞ്ഞക്കടലിലുമായാണ് പരിശീലനം നടത്തുക. ദക്ഷിണ കൊറിയന്‍ നാവിക സേനയോടൊപ്പം യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എയര്‍ക്രാഫ്റ്റും രണ്ട് യുഎസ് ഡിസ്‌ട്രോയറുകളും പശീലനത്തിലുണ്ടാകും. അമേരിക്ക-ദക്ഷിണ കൊറിയ പരിശീലനങ്ങള്‍ക്കെതിരെ ഉത്തര കൊറിയ രംഗത്ത് വന്നതിനു പിന്നാലെയാണ് അമേരിക്കയുടെ ഈ നടപടി.

കഴിഞ്ഞ ദിവസമാണ് ഉത്തര കൊറിയയുടെ അതിര്‍ത്തിക്കു സമീപം അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ പറത്തിയത്. നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തെ ഉത്തര കൊറിയ പട്ടിയുടെ കുരയോട് ഉപമിച്ചിരുന്നു. ഉത്തര കൊറിയന്‍ നേതാവ് കിം ജോ ഉനിനെ റോക്കറ്റ് മനുഷ്യന്‍ എന്ന് ട്രംപ് പരിഹസിച്ചതിന്റെ മറുപടിയായാണ് ഉത്തര കൊറിയ ഇങ്ങനെ പറഞ്ഞത്. കിം ജോ ഉന്‍ ട്രംപിനെ മന്ദബുദ്ധിയായ കിഴവന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.

Read More >>