ഇസ്‌ലാമും മുസ്ലിം സമൂഹവും വൈദേശികം ആണെന്ന സന്ദേശം ട്രംപ് നൽകിയെന്ന് ആരോപണം; വൈറ്റ് ഹൗസിന്റെ ഇഫ്താർ വിരുന്ന് പ്രഹസനമെന്ന് മുസ്ലിം സംഘടനകൾ

ഇസ്‌ലാമും അമേരിക്കൻ മുസ്ലിം സമൂഹവും വൈദേശികം ആണെന്ന സന്ദേശമാണ് ട്രംപ് നൽകിയത്."- മുസ്ലിം സംഘടനാ പ്രതിനിധികൾ ആരോപിച്ചു.

ഇസ്‌ലാമും മുസ്ലിം സമൂഹവും വൈദേശികം ആണെന്ന സന്ദേശം ട്രംപ് നൽകിയെന്ന് ആരോപണം; വൈറ്റ് ഹൗസിന്റെ ഇഫ്താർ വിരുന്ന് പ്രഹസനമെന്ന് മുസ്ലിം സംഘടനകൾ

ഇസ്‌ലാമും മുസ്ലിം സമൂഹവും 'വൈദേശികം' ആണെന്ന സന്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയെന്നും വൈറ്റ് ഹൗസ്‌ നടത്തിയ ഇഫ്താർ വിരുന്ന് പ്രഹസനമെന്നും ആരോപിച്ച് മുസ്ലിം സംഘടനകൾ. അമേരിക്കൻ മുസ്ലിം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന നിരവധി സംഘടനകൾ ട്രംപിന്റെ ഇഫ്താർ വിരുന്ന് ബഹിഷ്കരിച്ചു. കഴിഞ്ഞ വര്‍ഷം വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാൻ ട്രംപ് വിസമ്മതിച്ചിരുന്നു. വൈറ്റ് ഹൗസിനു സമീപമുള്ള പാർക്കിൽ 'നോട്ട് ട്രംപ്സ് ഇഫ്താർ' എന്ന പേരിൽ മുസ്ലിം സംഘടനകൾ പ്രതിഷേധവും സംഘടിപ്പിച്ചു.

ട്രംപിന്റെ നിലപാടുകൾ അമേരിക്കയിലെ ഇസ്‍ലാം വിശ്വാസികൾക്കു നേരെയുള്ള വിവേചനം വർദ്ധിപ്പിച്ചതായി പ്രതിഷേധക്കാർ ആരോപിച്ചു. "വർഷങ്ങളായി വൈറ്റ് ഹൗസ് നടത്തി വന്നിരുന്ന ഇഫ്താർ, കഴിഞ്ഞ വര്‍ഷം റദ്ദ് ചെയ്ത് ഞങ്ങളെ അവഹേളിച്ചു. ഇത്തവണ അമേരിക്കയിലെ വിശ്വാസികളായ പ്രമുഖരെ ഒന്നും ക്ഷണിച്ചില്ല. ഇവിടെ ഉള്ളവരുടെ വിശ്വാസത്തെ മുഖവിലയ്‌ക്കെക്കുന്നുമില്ല."- പ്രതിഷേധക്കാർ പറഞ്ഞു.

ഇസ്‍ലാം രാഷ്ട്രങ്ങളായ യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ജോർദാൻ തുടങ്ങിയ രാഷ്ട്രങ്ങളിലെ കാബിനറ്റ് അംഗങ്ങളെയും അംബാസഡർമാരെയും മാത്രം പങ്കെടുപ്പിച്ച് ട്രംപ് വിരുന്നു നടത്തുകയായിരുന്നു. അതിനാൽ വൈറ്റ് ഹൗസ്‌ ഇത്തവണ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഇസ്‌ലാമും അമേരിക്കൻ മുസ്ലിം സമൂഹവും 'വൈദേശികം' ആണെന്ന സന്ദേശമാണ് നൽകിയത്."- ഇസ്‍ലാം സംഘടനാ പ്രതിനിധികൾ ആരോപിച്ചു.

അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റമദാന്‍ മുബാറക് ആശംസിച്ചു. ഇഫ്താർ വിരുന്നിലൂടെ ലോകത്തിലെ വലിയ മതങ്ങളിലൊന്നിനെ ആദരിക്കുന്നതായാണു കരുതുന്നതെന്നും ട്രംപ് പറഞ്ഞു. ഒരുമിച്ചു പ്രവർത്തിക്കുന്നതിലൂടെ മാത്രമെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം വിരുദ്ധ-കുടിയേറ്റ വിരുദ്ധ നയങ്ങൾ പിന്തുടരുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുൻപും വിവാദ തീരുമാനങ്ങൾ എടുത്തിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയത്തു രാജ്യത്തേക്ക് ഇസ്‍ലാം മതവിശ്വാസികൾ പ്രവേശിക്കുന്നതൂ പൂർണമായി വിലക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇസ്രായേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച അമേരിക്കൻ നടപടിയും വിമർശിക്കപ്പെട്ടു. ആഫ്രിക്കൻ രാജ്യങ്ങൾക്കെതിരെ നടത്തിയ 'ഷിറ്റ്ഹോൾ' പരാമർശവും വിവാദമായിരുന്നു. 'ഷിറ്റ്ഹോള്‍' രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാരെ അമേരിക്ക സ്വീകരിക്കേണ്ടതില്ല എന്ന് അറിയിച്ചതോടെ ട്രംപിന്റെ നിലപാട് വ്യക്തമാക്കപ്പെട്ടിരുന്നു.

Read More >>