അഫ്‌ഗാനിസ്ഥാനില്‍ അമേരിക്ക ഉഗ്രശക്തിയുള്ള ബോംബ്‌ വര്‍ഷിച്ചു; ലക്ഷ്യമിട്ടത് ഐ.എസ് കേന്ദ്രങ്ങളെ

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദത്തെയും അവരുടെ സംവിധാനങ്ങളെയും ചെറുക്കാനുള്ള അഫ്ഗാനിസ്ഥാനിന്റെയും അമേരിക്കയുടെ പ്രവര്‍ത്തനം, അപകടരഹിതമാക്കുന്നതിനാണ് ഈ ആക്രമണം എന്ന് യു.എസ് പ്രസ്‌ സെക്രട്ടറി സ്പൈസര്‍ അറിയിച്ചു

അഫ്‌ഗാനിസ്ഥാനില്‍ അമേരിക്ക ഉഗ്രശക്തിയുള്ള ബോംബ്‌ വര്‍ഷിച്ചു; ലക്ഷ്യമിട്ടത് ഐ.എസ് കേന്ദ്രങ്ങളെ

പാകിസ്ഥാന്‍ അതിര്‍ത്തിയിലെ അഫ്‌ഗാനിസ്ഥാനിൽ അമേരിക്ക ഏറ്റവും ശക്തിയേറിയ ആണവേതര ബോംബ് വര്‍ഷിച്ചു. ഈ പ്രദേശത്തെ ഗുഹാന്തരങ്ങളില്‍ അഫ്ഗാനിസ്ഥാനിന്റെയും സിറിയയുടെയും ഐ.എസ് കേന്ദ്രങ്ങളിലാണ് ബോംബ്‌ സ്ഫോടനം നടന്നത്.

പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചു.

'മദര്‍ ഓഫ് ഓള്‍ ബോംബ്സ്' എന്ന പേരിലറിയപ്പെടുന്ന GBU-43 അല്ലെങ്കില്‍ Massive Ordnance Air Blast (MOAB) ആണ് അമേരിക്ക വര്‍ഷിച്ചത്. നാളിതുവരെയുള്ളഏറ്റവും ശക്തിയേറിയ ആണവേതര ബോംബാണ് ഇത്.

"ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദത്തെയും അവരുടെ സംവിധാനങ്ങളെയും ചെറുക്കാനുള്ള അഫ്ഗാനിസ്ഥാനിന്റെയും അമേരിക്കയുടെ പ്രവര്‍ത്തനം അപകടരഹിതമാക്കുന്നതിനാണ് ഈ ആക്രമണം എന്ന് യു.എസ് പ്രസ്‌ സെക്രട്ടറി സ്പൈസര്‍ അറിയിച്ചു.

"ഈ പ്രദേശത്തെ സാധാരണജനങ്ങള്‍ക്ക്‌ ഈ ആക്രമണത്തില്‍ അപകടമുണ്ടാകാതെ ശ്രദ്ധിച്ചിരുന്നു. ഐ.എസ് പ്രദേശത്തെ ഗുഹകളും ഭൂഗര്‍ഭപ്പാതയുമാണ്‌ ആക്രമണത്തില്‍ ലക്ഷ്യം വച്ചത്" സ്പൈസര്‍ പറഞ്ഞു.അമേരിക്കന്‍ പ്രസിഡന്റ്റ് ഡോണാള്‍ഡ് ട്രംപിന്റെ സ്വകാര്യാനുമതി ഈ ആക്രമണത്തിനു പിന്നിലുണ്ടോയെന്നു സ്പൈസര്‍ വ്യക്തമാക്കിയില്ല.

ഇത്രയും വിനാശകരമായ ഒരു ആക്രമണം നടത്താന്‍ അഫ്‌ഗാനിലെ യു.എസ് സേനയുടെ ചുമതലക്കാരനായ ജനറല്‍ ജോണ്‍ നിക്കോള്‍സണിന് ഉന്നതതല അനുമതി അത്യാവശ്യമായിരുന്നു. എന്നാല്‍ നിര്‍ദ്ദേശം ലഭ്യമായ അധികാരകേന്ദ്രങ്ങളെ കുറിച്ചും അതിന്റെ കൂടുതല്‍ വിശദാംശങ്ങളും അമേരിക്ക ഇപ്പോള്‍ വ്യക്തമാക്കുന്നില്ല.

Read More >>