ഭീകരരെ ലക്ഷ്യമിട്ട് അമേരിക്കന്‍ ബോംബാക്രമണം; സിറിയയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

സ്ത്രീകളും കുട്ടികളുമടക്കം രണ്ടു കുടുംബത്തിലെ അംഗങ്ങളാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെവന്നും റിപ്പോര്‍ട്ടുകളുണ്ട്. മരണസഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍...

ഭീകരരെ ലക്ഷ്യമിട്ട് അമേരിക്കന്‍ ബോംബാക്രമണം; സിറിയയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ സിറിയയിലെ ദെയര്‍ എസോര്‍ പ്രവിശ്യയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും കൊല്ലപ്പെട്ടത് സാധാരണക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ത്രീകളും കുട്ടികളുമടക്കം രണ്ടു കുടുംബത്തിലെ അംഗങ്ങളാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെവന്നും റിപ്പോര്‍ട്ടുകളുണ്ട്. മരണസഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

വടക്കന്‍ സിറിയയിലെ അല്‍ ബറുഡ ഗ്രാമത്തില്‍ ബുധനാഴ്ച യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊലപ്പെട്ടിരുന്നു.

Read More >>