യുനെസ്കോയിൽ നിന്ന് അമേരിക്കയും ഇസ്രയേലും പിന്മാറുന്നു; സംഘടന ചരിത്രം വളച്ചൊടിക്കുന്നു എന്ന് നെതന്യാഹു

2016 ൽ യുനെസ്കോ ഇസ്രായേലിനതിരെ ഒരു പ്രമേയം പാസാക്കിയിരുന്നു. വിശുദ്ധ ന​ഗരമായ ജെറുസലേമിലും, അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്റെ പ്രവർത്തനങ്ങളെ വിമർശിക്കുന്ന പ്രമേയം ഇസ്രായേലിനെ പ്രകോപിപ്പിച്ചിരുന്നു

യുനെസ്കോയിൽ നിന്ന് അമേരിക്കയും ഇസ്രയേലും പിന്മാറുന്നു; സംഘടന ചരിത്രം വളച്ചൊടിക്കുന്നു എന്ന് നെതന്യാഹു

അമേരിക്കയ്ക്ക് പിന്നാലെ പിന്നാലെ ഇസ്രയേലും ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയിൽ നിന്നും പിന്മാറി. പലസ്തീൻ അനുകൂല നിലപാട് എടുക്കുന്നു എന്നതാണ് യുനെസ്കോയ്ക്കു എതിരെ ഇസ്രായേൽ ഉന്നയിക്കുന്ന ആരോപണം. ഇസ്രായേലിനു സംഘടനയോടുള്ള എതിർപ്പ് മുൻനിർത്തിയാണ് അമേരിക്ക ആദ്യം യുനെസ്കോയിൽ നിന്ന് പിന്മാറിയത്. പിന്നാലെ ഇസ്രയേലും പിന്മാറ്റം പ്രഖ്യാപിച്ചു. 2016 ൽ യുനെസ്കോ ഇസ്രായേലിനതിരെ ഒരു പ്രമേയം പാസാക്കിയിരുന്നു. വിശുദ്ധ ന​ഗരമായ ജെറുസലേമിലും, അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്റെ പ്രവർത്തനങ്ങളെ വിമർശിക്കുന്ന പ്രമേയം ഇസ്രായേലിനെ പ്രകോപിപ്പിച്ചിരുന്നു. ഹെബ്രോൻ ഓൾഡ് സിറ്റിയെ പലസ്തീനിലെ പൗരാണിക സ്ഥലമായി പ്രഖ്യാപിച്ചതും ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. പൂർവ്വമാതാപിതാക്കളുടെ ശവകുടീരങ്ങളടക്കം നിലകൊള്ളുന്ന ഹെബ്രോൺ ന​ഗരത്തോട് യഹൂദർക്കുള്ള പൗരാണിക ബന്ധത്തെ യുനെസ്കോ അം​ഗീകരിക്കുന്നില്ലെന്ന് നെതന്യാഹു കുറ്റപ്പടുത്തിയിരുന്നു.

2018 ഡി​​​സം​​​ബ​​​ർ 31നാ​​​ണു അമേരിക്കൻ പി​​​ന്മാ​​​റ്റം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രി​​​ക. അതിനു​​​ശേ​​​ഷം നി​​​രീ​​​ക്ഷ​​​ക പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രാ​​​ൻ അ​​​മേ​​​രി​​​ക്ക താ​​​ത്പ​​​ര്യം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​നെ​​​സ്കോ​​​യ്ക്ക് ഇസ്രയേൽ വിരുദ്ധ നിലപാടാണെന്നാണ് അമേരിക്ക ആരോപിച്ചത്. അതേസമയം സം​​​ഘ​​​ട​​​ന​​​യു​​​ടെ പാ​​​രീ​​​സ് ഹെ​​​ഡ്ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ തങ്ങൾക്കുള്ള ഓ​​​ഫീ​​​സ് അ​​​മേ​​​രി​​​ക്ക നി​​​ല​​​നി​​​ർ​​​ത്തി.

സം​​​ഘ​​​ട​​​ന​​​യി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റു​​ക​​യാ​​ണെ​​ന്നു യുഎസ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി റെ​​​ക്സ് ടി​​​ല്ലേ​​​ർ​​​സ​​​ൻ അറിയിച്ചെന്ന് യു​​​നെ​​​സ്കോ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഐ​​​റി​​​ന ബൊ​​​ക്കോ​​​വ പാ​​​രീ​​​സി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. 2011ൽ ​​​പ​​​ല​​​സ്തീ​​​ൻ അതോറിറ്റിക്ക് അം​​​ഗ​​​ത്വം ന​​​ൽ​​​കാ​​​ൻ യു​​​നെ​​​സ്കോ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു സം​​​ഘ​​​ട​​​ന​​​യ്ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം അ​​​മേ​​​രി​​​ക്ക നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്നു. യുനെസ്കോയ്ക്ക് സോ​​​വിയറ്റ് ചാ​​​യ്‌​​​വ് ഉണ്ടെന്ന് കാട്ടി 1984ൽ ​​​റോ​​​ണ​​​ൾ​​​ഡ് റീ​ഗൻ പ്രസിഡന്റായിരിക്കെ അ​​​മേ​​​രി​​​ക്ക യു​​​നെ​​​സ്കോ​​​യി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റി​​​യി​​​രു​​​ന്നു. 2002ൽ ​​​ജോ​​​ർ​​​ജ് ഡബ്ല്യു ബു​​​ഷി​​​ന്‍റെ കാ​​​ല​​​ത്താ​​​ണു വീ​​​ണ്ടും ചേ​​​ർ​​​ന്ന​​​ത്.

ച​​​രി​​​ത്ര​​​പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളെ പൈ​​​തൃ​​​ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി അ​​​വ​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന യു​​​നെ​​​സ്കോ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ സു​​​പ്ര​​​ധാ​​​ന പ​​​ങ്കു വ​​​ഹി​​​ച്ച രാ​​​ജ്യ​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക. 1945ൽ ​​​നി​​​ല​​​വി​​​ൽ വ​​​ന്ന യു​​​നെ​​​സ്കോ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആമുഖം ര​​​ചി​​​ച്ച​​​ത് അമേരിക്കൻ പ്രതിനിധിയായ ആ​​​ർ​​​ച്ചി​​​ബാ​​​ൾ​​​ഡ് മ​​​ക്‌​​​ലീ​​​ഷാ​​​ണ്.

Story by
Read More >>