അമേരിക്കയുടെ പുതിയ വിലക്ക്: എട്ട് രാജ്യങ്ങളിൽ നിന്നുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് പ്രവേശനമില്ല

ഈജിപ്റ്റ്, ജോർദാൻ, കുവൈറ്റ്, മൊറോക്കോ, ഖത്തർ, സൗദി അറേബ്യ, ടർക്കി, യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നും നേരിട്ട് അമേരിക്കയിലേയ്ക്ക് യാത്ര ചെയുന്നവർക്കാണ് വിലക്കുള്ളത്.

അമേരിക്കയുടെ പുതിയ വിലക്ക്: എട്ട് രാജ്യങ്ങളിൽ നിന്നുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് പ്രവേശനമില്ല

എട്ട് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ ലാപ്ടോപ്, ഐപാഡ്, ക്യാമറ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നത് യു എസ് സർക്കാർ താൽക്കാലികമായി വിലക്കി. വിലക്കിന്റെ കാരണം വ്യക്തമല്ല.

ഈജിപ്റ്റ്, ജോർദാൻ, കുവൈറ്റ്, മൊറോക്കോ, ഖത്തർ, സൗദി അറേബ്യ, ടർക്കി, യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നും നേരിട്ട് അമേരിക്കയിലേയ്ക്ക് യാത്ര ചെയുന്നവർക്കാണ് വിലക്കുള്ളത്. മൊബൈൽ ഫോണുകളും മെഡിക്കൽ ഉപകരണങ്ങളും വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് റോയൽ ജോർദാനിയൻ എയർലൈൻസ് അറിയിച്ചു.

ഏവിയേഷൻ സെക്യൂരിറ്റി വിദഗ്ധൻ ബ്രയൻ ജെങ്കിൻസിന്റെ അഭിപ്രായത്തിൽ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് പരിഗണിച്ചാണ് വിലക്ക് ഏർപ്പെടുത്തുന്നതെന്നാണ്.

എന്തായാലും ഏഴ് മുസ്ലീം രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാരെ അമേരിക്കയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയതിന്റെ പ്രതിഷേധങ്ങൾ തുടരുമ്പോൾ ഈ പുതിയ വിലക്ക് എന്തൊക്കെ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം.

Story by