"കുഞ്ഞു ശവപ്പെട്ടികള്‍ ഉയര്‍ത്താന്‍ ബുദ്ധിമുട്ടാണ്", ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ നാളെ ഡല്‍ഹിയില്‍ പ്രതിഷേധം

ലോകത്തെ ഏറ്റവും വലിയ ഭീകരവാദ രാജ്യമാണ് ഇസ്രയേല്‍. ഇസ്രയേലി ഭീകരവാദം അവസാനിപ്പിക്കാന്‍ ശബ്ദമുയര്‍ത്തുക. ചെറിയ ശവപ്പെട്ടികളാണ് ഉയര്‍ത്താന്‍ ഏറ്റവും ബുദ്ധിമുട്ട്. പലസ്തീനി കുഞ്ഞുങ്ങളുടെ വംശഹത്യയ്‌ക്കെതിരെ നിലകൊള്ളുക എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധ പരിപാടി ഉയര്‍ത്തുന്നത്.

കുഞ്ഞു ശവപ്പെട്ടികള്‍ ഉയര്‍ത്താന്‍ ബുദ്ധിമുട്ടാണ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ നാളെ ഡല്‍ഹിയില്‍  പ്രതിഷേധം

''കുഞ്ഞു ശവപ്പെട്ടികളാണ് ഉയര്‍ത്താന്‍ ബുദ്ധിമുട്ട്.''

ഇസ്രയേലിന്‍റെ വംശീയ അതിക്രമങ്ങള്‍ക്കെതിരെ, പലസ്തീനി സഹോദരീ സഹോദരന്മാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചുകൊണ്ട് ഇസ്രയേല്‍ എംബസിക്കുമുന്നില്‍ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധ പ്രകടനം. 'നോ റ്റു ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു' എന്ന മുദ്രാവാക്യമുയര്‍ത്തി ചലോ ഇസ്രായേല്‍ എംബസി എന്ന പേരിലാണ് പ്രതിഷേധ പരിപാടി. യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നാളെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഇസ്രയേല്‍ എംബസിക്കുമുന്നില്‍ പ്രതിഷേധപരിപാടി നടക്കുക.
ലോകത്തെ ഏറ്റവും വലിയ ഭീകരവാദ രാജ്യമാണ് ഇസ്രയേല്‍. ഇസ്രയേലി ഭീകരവാദം അവസാനിപ്പിക്കാന്‍ ശബ്ദമുയര്‍ത്തുക. ചെറിയ ശവപ്പെട്ടികളാണ് ഉയര്‍ത്താന്‍ ഏറ്റവും ബുദ്ധിമുട്ട്. പലസ്തീനി കുഞ്ഞുങ്ങളുടെ വംശഹത്യയ്‌ക്കെതിരെ നിലകൊള്ളുക എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധ പരിപാടി ഉയര്‍ത്തുന്നത്.
മുസ്ലീം വിദ്യാര്‍ത്ഥി സംഘടനയായ എസ്‌ഐഓ അടക്കമുള്ള വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കുചേരുന്നുണ്ട്. ഇന്ത്യ ഇസ്രായേലുമായി രാഷ്ട്രീയവും ആശയപരവുമായ സൗഹൃദം തുടരുന്നു എന്നത് ഇന്ത്യയുടെ ഇസ്രയേല്‍ അനുകൂലവും പലസ്തീന്‍ വിരുദ്ധവുമായ നിലപാടിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. ഇസ്രായേലിന് ഒപ്പം നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപും ഇസ്രയേലിനൊപ്പമാണ് എന്നുള്ളതും ഇന്ത്യയിലെ ആര്‍എസ്എസിന്റെ മുസ്ലീം വിരുദ്ധതയും തങ്ങളുടെ പ്രതിഷേധത്തിന് കാരണമാണെന്ന് യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് പ്രതിനിധികള്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

Read More >>