ജനാധിപത്യത്തോടുള്ള സൗദി നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം മുട്ടി യുഎന്‍ പ്രതിനിധി-വീഡിയോ വൈറലാകുന്നു

ഇറാനിലെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച യുഎന്‍ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പ്രതിനിധിയോട് മാധ്യമപ്രവര്‍ത്തകന്‍ സൗദി അറേബ്യയുടെ ജനാധിപത്യത്തോടുള്ള നിലപാടിനെക്കുറിച്ച് ചോദ്യമുന്നയിച്ചത്. ഉത്തരം മുട്ടിയ ആക്റ്റിംഗ് അസിസ്റ്റന്റ് സെക്രട്ടറി സ്റ്റ്യുവര്‍ട്ട് ജോണ്‍സ് 18 സെക്കന്‍ഡുകളാണ് തുപ്പലിറക്കി നിന്നത്

ജനാധിപത്യത്തോടുള്ള സൗദി നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം മുട്ടി യുഎന്‍ പ്രതിനിധി-വീഡിയോ വൈറലാകുന്നു

സൗദി അറേബ്യയുടെ ജനാധിപത്യത്തോടുള്ള നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മുമ്പില്‍ ഉത്തരം മുട്ടിയ ഐക്യരാഷ്ട്ര സഭാ പ്രതിനിധിയുടെ വീഡിയോ വൈറലാകുന്നു. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്നിലാണ് നിയര്‍ ഈസ്റ്റേണ്‍ അഫയേഴ്‌സ് ആക്റ്റിംഗ് സെക്രട്ടറി സ്റ്റ്യുവര്‍ട്ട് ജോണ്‍സിന് ഉത്തരം മുട്ടിയത്. മെയ് 30ന് വാഷിംഗ്ടണില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് വൈറലായത്.

ഏജന്‍സ് ഫ്രാന്‍സ് പ്രസെയുടെ ഡേവ് ക്ലെയര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് സ്റ്റ്യുവര്‍ട്ടിനെ ഉത്തരം മുട്ടിച്ച് ഹീറോയായത്.സൗദിയിലെ ജനാധിപത്യത്തെക്കുറിച്ചുള്ള അപ്രതീക്ഷിത ചോദ്യത്തിന് മുമ്പില്‍ വിയര്‍ത്ത സ്റ്റ്യുവര്‍ട്ട് 18 സെക്കന്‍ഡുകളാണ് ഉത്തരമില്ലാതെ നിന്നത്. പിന്നീട് നല്‍കിയ വിശദീകരണമാകട്ടെ അദ്ദേഹത്തിന് തന്നെ തൃപ്തികരമായി തോന്നാനിടയില്ലാത്തതാണ്.

ചോദ്യം: ഇറാനിലെ ജനാധിപത്യത്തേയും അവിടെ നടന്ന തെരഞ്ഞെടുപ്പുകളേയും യുഎന്‍ സെക്രട്ടറി വിമര്‍ശിച്ച കാര്യം താങ്കള്‍ക്കറിയാമല്ലോ. സൗദി അറേബ്യയോട് വളരെ മൃദുസമീപനം സ്വീകരിക്കുകയും അടുപ്പം കാണിക്കുകയും ചെയ്തുകൊണ്ട് എങ്ങനെ ഇറാനെ വിമര്‍ശിക്കാനാകും? ജനാധിപത്യത്തോടുള്ള സൗദി അറേബ്യയുടെ നിലപാടിനെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു? ജനാധിപത്യമാണ് തീവ്രവാദത്തിനെതിരെയുള്ള പ്രതിരോധമെന്ന് യുഎന്‍ കരുതുന്നുണ്ടോ?

സ്റ്റിയുവര്‍ട്ട് ജോണ്‍സ്: (18 സെക്കന്‍ഡ് നേരം നിശബ്ദത) സൗദി അറേബ്യയും മറ്റ് ജിസിസി രാജ്യങ്ങളുമായി തീവ്രവാദത്തിനെതിരെ ശക്തമായ പ്രസ്താവനകള്‍ നടത്തുന്നതിനും തീവ്രവാദത്തിനെതിരെ ഒരുമിച്ച്് പോരാടുന്നതിനും ധാരണയിലെത്താന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് എനിക്ക് പറയാനാകും. തീവ്രവാദത്തിന്റെ ഒരു പ്രഭവസ്ഥാനം ഇറാനാണ്. തെരഞ്ഞെടുത്ത ജനങ്ങളോട് നീതി കാണിക്കാനാവാത്തതുകൊണ്ടാണ് തീവ്രവാദത്തെ തടയാനാകാത്തത്.


എന്നാല്‍ സ്റ്റ്യുവര്‍ട്ട് ജോണ്‍സിന്റെ എങ്ങും തൊടാതെയുള്ള മറുപടിയില്‍ ആരും തൃപ്തരായിരുന്നില്ലെന്ന് കൂടിയിരുന്നവരുടെ മുഖഭാവങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. 'ഏറ്റവും വേദനാജനകമായ 18 നിമിഷങ്ങള്‍' എന്നാണ് സ്റ്റിയുവര്‍ട്ട് ജോണ്‍സിന്റെ ദയനീയ പ്രകടനത്തെ ദി വാഷിംഗ്ടണ്‍ എക്‌സാമിനര്‍ വിശേഷിപ്പിച്ചത്. 'ചില സമയങ്ങളില്‍ നിശബ്ദത ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നു' എന്നാണ് മദര്‍ ജോണ്‍സ് പത്രം നല്‍കിയ തലക്കെട്ട്.Story by