കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ നിരോധിച്ച നടപടി റദ്ദാക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന; മൗലികവകാശങ്ങളുടെ ലംഘനമെന്നും യുഎന്‍

ഏപ്രില്‍ 17നാണ് കശ്മീര്‍ ഗവണ്‍മെന്റ് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയ 17 സമൂഹ മാധ്യമ സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ നിരോധിച്ച നടപടി റദ്ദാക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന; മൗലികവകാശങ്ങളുടെ ലംഘനമെന്നും യുഎന്‍

കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസംഘടന. നടപടി റദ്ദാക്കാന്‍ യുഎന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഏപ്രില്‍ 17നാണ് കശ്മീര്‍ ഗവണ്‍മെന്റ് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയ 17 സമൂഹ മാധ്യമ സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

വിലക്ക്, ഒരു സമൂഹത്തിന് മൊത്തമായി ശിക്ഷ ഏര്‍പ്പെടുത്തിയ നടപടിയാണെന്ന് മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു. ''കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശമാണ് നടപടിയിലൂടെ സർക്കാർ ലംഘിച്ചിരിക്കുന്നത്''- ഐക്യരാഷ്ട്ര സംഘടനയിലെ രണ്ട് മനുഷ്യാവകാശ വിദഗ്ധര്‍ അംഗീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

കശ്മീരില്‍ ഈയിടെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടെയാണ് സർക്കാർ, സമൂഹമാധ്യമങ്ങള്‍ നിരോധിച്ചത്. ആക്രമണത്തിന് കാരണമാകുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കാന്‍ ഉപയോഗിക്കപ്പെടും എന്ന കാരണം പറഞ്ഞായിരുന്നു വിലക്ക്. 2012 ജനുവരി മുതല്‍ 31 തവണ കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ വിലക്കിയതായി യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More >>