വിറ്റാമിന്‍ ഡി കിട്ടില്ല; അധികാരത്തിലെത്തിയാല്‍ ബുര്‍ഖ നിരോധിക്കുമെന്ന് യുകെ പാര്‍ട്ടി

മനുഷ്യത്വമില്ലാത്ത ബുര്‍ഖയും പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നതും നിരോധിക്കുമെന്നു പാര്‍ട്ടി പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നു ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിറ്റാമിന്‍ ഡി കിട്ടില്ല; അധികാരത്തിലെത്തിയാല്‍ ബുര്‍ഖ നിരോധിക്കുമെന്ന് യുകെ പാര്‍ട്ടി

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയോ മുഖപടമോ ധരിക്കുന്നതു നിരോധിക്കുമെന്നു യുകെ ഇന്‍ഡിപെന്‍ഡൻസ് പാര്‍ട്ടി. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യുകെഐപി വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനുള്ള തങ്ങളുടെ പ്രകടനപത്രികയിലാണു ബുര്‍ഖ നിരോധനം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിചിത്രമായ കാരണമാണു ഇതിന് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. സൂര്യപ്രകാശത്തില്‍ നിന്നുള്ള വിറ്റാമിന്‍ ഡിയുടെ ആഗിരണം തടസ്സപ്പെടുത്തും എന്നാണ് അവര്‍ പറയുന്നത്.

'വ്യക്തിത്വത്തെ മറയ്ക്കുന്ന വസ്ത്രധാരണം ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്നു, തൊഴില്‍ സാധ്യതകള്‍ പരിമിതപ്പെടുത്തുന്നു, ഗാര്‍ഹിക പീഡനങ്ങളുടെ തെളിവുകള്‍ ഒളിപ്പിക്കുന്നു, സൂര്യപ്രകാശത്തില്‍ നിന്നുമുള്ള വിറ്റാമിന്‍ ഡിയുടെ ആഗിരണം തടയുന്നു,' യുകെഐപി പ്രകടനപത്രികയില്‍ പറയുന്നു.

22 പേരുടെ ജീവന്‍ അപഹരിച്ച മാഞ്ചസ്റ്റര്‍ സ്‌ഫോടനം നടന്നു ദിവസങ്ങള്‍ക്കകമാണു പോള്‍ നുട്ടലിന്റെ നേതൃത്വത്തിലുള്ള യുകെഐപി തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിയത്.

മനുഷ്യത്വമില്ലാത്ത ബുര്‍ഖയും പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നതും നിരോധിക്കുമെന്നു പാര്‍ട്ടി പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നു ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമഗ്രതയെ ബാധിക്കുന്ന മുഖം മറയ്ക്കുന്ന വസ്ത്രങ്ങളാണവ. ഇത്തരം വേര്‍പെടുത്തലിന്റെയും പീഡനത്തിന്റെയും മനുഷ്യത്വമില്ലാത്ത ബിംബങ്ങളും സുരക്ഷാപ്രശ്‌നങ്ങളും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുകെഐപി പറയുന്നു.

'നിങ്ങളുടെ സ്വത്വം മറച്ചുവയ്ക്കുന്നതു മനുഷ്യാവകാശപരമല്ല. സ്വാതന്ത്ര്യത്തെ തടുക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അതു നിഖാബ് ആണ്. സ്ത്രീകള്‍ക്ക് അവരെ വ്യക്തികളായി കാണാനുള്ള അവകാശത്തെ അത് തടുക്കുന്നു' പ്രകടനപത്രികയില്‍ പറയുന്നു.

എല്ലാ സ്ത്രീകള്‍ക്കും അവസരങ്ങള്‍ തുറക്കുന്നതാണു തങ്ങളുടെ ലക്ഷ്യം എന്നും അവര്‍ പ്രഖ്യാപിച്ചു. എന്നിരുന്നാലും യുകെഐപിയുടെ പ്രധാന വാഗ്ദാനമൊന്നുമല്ല ബുര്‍ഖ നിരോധനം.

Story by
Read More >>