യുഎഇയുടെ ലിംഗസമത്വ പുരസ്കാരങ്ങളെല്ലാം പുരുഷന്മാർക്ക്

ലിംഗസമത്വത്തിൻ്റെ പേരിലുള്ള മൂന്ന് തരം പുരസ്കാരങ്ങളാണ് നൽകിയത്.

യുഎഇയുടെ ലിംഗസമത്വ പുരസ്കാരങ്ങളെല്ലാം പുരുഷന്മാർക്ക്

യുഎഇയിൽ തൊഴിലിടങ്ങളിലെ ലിംഗസമത്വത്തിനുള്ള എല്ലാ പുരസ്കാരങ്ങളും പുരുഷന്മാർക്ക്. ഞായറാഴ്ച നടന്ന ചടങ്ങിലായിരുന്നു വിരോധാഭാസം നിറഞ്ഞ പുരസ്കാര വിതരണം. യുഎഇ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആണ് പുരസ്കാര വിതരണം നടത്തിയത്.

ലിംഗസമത്വത്തിൻ്റെ പേരിലുള്ള മൂന്ന് തരം പുരസ്കാരങ്ങളാണ് നൽകിയത്. ധനകാര്യം, ആഭ്യന്തരം, മാനവവിഭവ ശേഷി എന്നീ വകുപ്പുകൾക്കാണ് പുരസ്കാരം ലഭിച്ചത്. പുരസ്കാരങ്ങൾ ലഭിച്ചതൊക്കെയും പുരുഷന്മാരായിരുന്നു. ലിംഗസമത്വത്തിൻ്റെ പേരിലുള്ള പുരസ്കാരങ്ങൾ പുരുഷന്മാർക്ക് വിതരണം ചെയ്തതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്.

Story by