കാണാതായ സൗദി മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് തുർക്കി പൊലീസ്

തുർക്കിയിലെ ഇസ്താംബുള്ളിൽ സൗദി എംബസിയിൽ സന്ദർശനം നടത്തികഴിഞ്ഞാണ് ഖഷോ​ഗിയെ കാണാതായത്.

കാണാതായ സൗദി മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് തുർക്കി പൊലീസ്

ഴിഞ്ഞ ദിവസം കാണാതായ സൗദി അറേബ്യയിലെ പ്രമുഖ മാധ്യമപ്രവർത്തകനും വാഷിം​ഗ്ടൺ പോസ്റ്റിലെ കോളമിസ്റ്റുമായി ജമാൽ ഖഷോ​ഗി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. തുർക്കി പൊലീസാണ് ജമാൽ കൊല്ലപ്പെട്ടതായിട്ടുള്ള വിവരങ്ങൾ പുറത്തുവിട്ടത്. തുർക്കിയിലെ ഇസ്താംബുള്ളിൽ സൗദി എംബസിയിൽ സന്ദർശനം നടത്തികഴിഞ്ഞാണ് ഖഷോ​ഗിയെ കാണാതായത്.

ജമാലിനെ കണ്ടെത്താനുള്ള തിരച്ചിൽ ഉൗർജ്ജിതമാക്കുന്നതിനിടയിലാണ് തുർക്കി പൊലീസിന്റെ സൂചനകൾ പുറത്തുവരുന്നത്. സൗദി എംബസി സന്ദർശിച്ച ജമാൽ അവിടുന്ന് പോയതായിട്ടാണ് അധികൃതർ നൽകുന്ന വിവരം. എന്നാൽ‌ എംബസിക്കുള്ളിൽ വെച്ച് തന്നെ ജമാൽ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നി​ഗമനം. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. കാണാതായ ജമാലിന് വേണ്ടി എംബസിക്കുള്ളിൽ പരിശോധന നടത്താമെന്ന് സൗദി രാജാവ് മുഹമ്മദ് സൽമാൻ നേരത്തെ അറിയിച്ചിരുന്നു.

Read More >>