ഫ്രഞ്ച് പ്രസിഡന്റ് മാക്രോയുടെ ഭാര്യയോട് നല്ല ഷെയ്പാണെന്ന് ട്രംപ് പറഞ്ഞത് വിവാദമായി

ബാസ്റ്റിൽ ദിനോഘാഷങ്ങളുടെ ഭാ​ഗമായുള്ള ചടങ്ങിനിടെയാണ് സംഭവം. നിങ്ങൾ അതി​ഗംഭീര ഷെയ്പിലാണല്ലോ എന്ന് ബ്രിജിത്തിനെ അടിമുടി നോക്കി ട്രംപ് പറയുന്ന വീഡിയോ ഫ്രഞ്ച് സർക്കാരിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ തന്നെ ഷെയർ ചെയ്തിട്ടുണ്ട്. ഇവർ അടിപൊളിയാണല്ലോ എന്ന് മാക്രോയോടും ട്രംപ് പറയുന്നു.

ഫ്രഞ്ച് പ്രസിഡന്റ് മാക്രോയുടെ ഭാര്യയോട് നല്ല ഷെയ്പാണെന്ന് ട്രംപ് പറഞ്ഞത് വിവാദമായി

ഫ്രാൻസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയുടെ ഭാര്യ ബ്രിജിത് മാക്രോയോട് നിങ്ങളുടെ ഷെയ്പ് ​ഗംഭീരമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് ആ​ഗോള ചർച്ചയായി. ട്രംപിന്റെ പരാമർശം ലൈം​ഗിക ചുവയുള്ളതാണെന്നാണ് പ്രധാന ആരോപണം. പ്രായത്തെ വെല്ലുന്ന ശരീരമാണ് ബ്രിജിത്തിനുള്ളതെന്ന അർത്ഥത്തിലാണ് ട്രംപ് ​'ഗംഭീര രൂപ' പരാമർശം നടത്തിയത്. ബാസ്റ്റിൽ ദിനോഘാഷങ്ങളുടെ ഭാ​ഗമായുള്ള ചടങ്ങിനിടെയാണ് സംഭവം. നിങ്ങൾ അതി​ഗംഭീര ഷെയ്പിലാണല്ലോ എന്ന് ബ്രിജിത്തിനെ അടിമുടി നോക്കി ട്രംപ് പറയുന്ന വീഡിയോ ഫ്രഞ്ച് സർക്കാരിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ തന്നെ ഷെയർ ചെയ്തിട്ടുണ്ട്. ഇവർ അടിപൊളിയാണല്ലോ എന്ന് മാക്രോയോടും ട്രംപ് പറയുന്നു. സുന്ദരിയാണ് എന്ന് കൂടി പറഞ്ഞിട്ടാണ് ട്രംപ് ബ്രിജിത്തിനെ പുകഴ്ത്തൽ നിർത്തുന്നത്. 40 കാരനായ മാക്രോയുടെ ഭാര്യ ബ്രിജിത്തിന് 64 വയസാണുള്ളത്. അതേസമയം ട്രംപും ഭാര്യ മെലാനിയയും തമ്മിൽ സമാനമായ പ്രായ വ്യത്യാസം ഉണ്ടെന്നിരിക്കെയാണ് ട്രംപിന്റെ ഈ പരാമർശങ്ങളുടെ പുരുഷാധിപത്യ സമീപനം വ്യക്തമാവുന്നത്. ഇമ്മാനുവൽ മാക്രോയുടെ അധ്യാപികയായിരുന്നു ബ്രിജിത്.

Read More >>