ലണ്ടന്‍ ഭീകരാക്രമണം: മുസ്ലീങ്ങള്‍ക്കുള്ള വിലക്ക് കര്‍ശനമാക്കണമെന്ന് ട്രംപ്

ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന തീരുമാനം പുനസ്ഥാപിക്കാനാവശ്യപ്പെട്ട് ട്രംപ് ഭരണകൂടം ഈയാഴ്ച ആദ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ലണ്ടന്‍ ഭീകരാക്രമണം: മുസ്ലീങ്ങള്‍ക്കുള്ള വിലക്ക് കര്‍ശനമാക്കണമെന്ന് ട്രംപ്


ലണ്ടന്‍ ഭീകരാക്രമണത്തിന് പിന്നാലെ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ വിലക്കണമെന്ന തന്റെ ആവശ്യം കൂടുതല്‍ ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ആക്രമണണത്തിനോടുള്ള പ്രതികരണമെന്ന നിലയില്‍ ട്വിറ്ററിലാണ് ട്രംപ് ഈ ആവശ്യം ശക്തമാക്കിയത്. ''നമ്മള്‍ കൂടുതല്‍ കരുതലോടെയിരിക്കണം. കൂടുതല്‍ കര്‍ക്കശമാകണം. നമുക്ക് നമ്മുടെ അവകാശങ്ങള്‍ തിരിച്ചുകിട്ടണം. കൂടുതല്‍ സുരക്ഷയ്ക്കായി നമുക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തേണ്ടതുണ്ട്''ട്രംപിന്റെ ട്വീറ്റ് പറയുന്നു.

ഭീകരാക്രമണമുണ്ടായ ശേഷം ട്രംപ് ആദ്യം ഡ്രഡ്ജ്‌റിപ്പോര്‍ട്ടിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് ചെയ്തത്. ഇതിന് ശേഷം ലണ്ടന്‍ ഭീകരാക്രമണ ഇരകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്് ട്വീറ്റ് ചെയ്തു. 'അമേരിക്കയ്ക്ക് ചെയ്യാന്‍ കഴിയുന്ന ഏത് സഹായവും ഞങ്ങള്‍ ചെയ്യും. ഞങ്ങല്‍ നിങ്ങളോടൊപ്പമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ' എന്നായിരുന്നു ട്വീറ്റ്. ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന തീരുമാനം പുനസ്ഥാപിക്കാനാവശ്യപ്പെട്ട് ട്രംപ് ഭരണകൂടം ഈയാഴ്ച ആദ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Read More >>