ക്യൂബ ശത്രുതന്നെ; ഒബാമ നൽകിയ കൈ വേർപെടുത്തി ട്രംപ്

മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നയങ്ങളും പോളിസികളും നിര്‍ത്തലാക്കിക്കൊണ്ട് ഡൊണാള്‍ഡ് ട്രംപ് തന്റെ അധികാരം പ്രഖ്യാപിച്ചത്.

ക്യൂബ ശത്രുതന്നെ; ഒബാമ നൽകിയ കൈ വേർപെടുത്തി ട്രംപ്

ക്യൂബയുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയുണ്ടാക്കി കരാറുകൾ റദ്ദാക്കി ട്രംപ്. ഒബാമയുടെ ക്യൂബന്‍ കരാര്‍ തീര്‍ത്തും ഏകപക്ഷീയമെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ വിശദീകരണം.

ക്യൂബയ്ക്ക് മേല്‍ അന്‍പത് വര്‍ഷത്തോളമായി നിലനിന്നിരുന്ന വ്യാപാര വാണിജ്യ ഉപരോധം ഒബാമ മയപ്പെടുത്തിയിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ്

ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കാന്‍ ഒബാമ ശ്രമിച്ചിരുന്നു. എന്നാല്‍ ഫിഡല്‍ കാസ്ട്രോയുടെ ഭരണത്തിന്‍ കീഴില്‍ ക്യൂബയില്‍ സംഭവിച്ച കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ട്രംപിന്റെ നിലപാട്.

പുതിയ നയമനുസരിച്ച് വിദ്യാഭ്യാസ കാര്യങ്ങള്‍ക്കു വേണ്ടിയല്ലാതെ അമേരിക്കയിലേക്കുള്ള യാത്രകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കകത്തും സ്വകാര്യയാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒബാമയുടെ എല്ലാ നയങ്ങളിലും ട്രംപ് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ക്യൂബ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Story by
Read More >>