ഖത്തർ വിച്ഛേദം; ഗൾഫ് രാഷ്ട്രങ്ങളുടെ നീക്കത്തിനു പിന്നിൽ ട്രംപുതന്നെ

റാഡിക്കല്‍ ചിന്താഗതിക്കാരെ പോഷിപ്പിക്കാന്‍ ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് മധ്യപൂര്‍വ്വേഷ്യന്‍ സന്ദര്‍ശനവേളയില്‍ ലോകനേതാക്കള്‍ക്ക് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് ട്രംപിന്റെ വാദം.

ഖത്തർ വിച്ഛേദം; ഗൾഫ് രാഷ്ട്രങ്ങളുടെ നീക്കത്തിനു പിന്നിൽ ട്രംപുതന്നെ

ഖത്തറിനെതിരായ ഗള്‍ഫ് രാജ്യങ്ങളുടെ നടപടിയെ പ്രശംസിച്ച് ട്രംപ്. സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ വിഷയം ചര്‍ച്ചചെയ്തിരുന്നതായും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഖത്തറിനെതിരായ നടപടി ഭീകരവാദത്തെ ഇല്ലാതാക്കാന്‍ ഇതുകാരണമാകുന്നും ട്രംപ് വ്യക്തമാക്കി.റാഡിക്കല്‍ ചിന്താഗതിക്കാരെ പോഷിപ്പിക്കാന്‍ ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് മധ്യപൂര്‍വ്വേഷ്യന്‍ സന്ദര്‍ശനവേളയില്‍ ലോകനേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് പദവിയിലെത്തിയതിനുശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു സൗദിയിലേത്.

അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്താന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. കൂടാതെ ഖത്തര്‍ വിഷയം ഉയര്‍ന്നുവന്നതിനുശേഷം ആദ്യമായാണ് ട്രംപ് വിശദീകരണം നല്‍കിയിരിക്കുന്നത്.

തനിക്കെതിരെ വ്യാജവാര്‍ത്ത നിര്‍മ്മിക്കാന്‍ സിഎന്‍എന്‍,എന്‍ബിസി,സിബിസ്, വാഷിങ്ടണ്‍ പോസ്റ്റ്, എന്‍ബിസി, എന്‍വൈ ടൈംസ് എന്നീ മാധ്യമങ്ങള്‍ താന്‍ സോഷ്യന്‍ മീഡിയ ഉപയോഗിക്കാതിരിക്കാന്‍ വ്യജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.ഖത്തറിനെതിരെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നടപടി ലോകവ്യാപകമായി ബാധിക്കാനാണു സാധ്യത. യൂറോപ്പിലേയ്ക്കും ഏഷ്യയിലേക്കുമുള്ള പ്രകൃതിവാതകം കയറ്റി അയയ്ക്കുന്നത് ഖത്തറിൽനിന്നാണ്.

സൗദി അറേബ്യയിലെ അല്‍ജസീറ ഓഫീസ് ഇതിനോടകം പൂട്ടിയിരുന്നു. ഖത്തര്‍ പൗരന്മാരോട് 14 ദിവസത്തിനുള്ളില്‍ രാജ്യം വിടാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹറിന്‍, യുഎഇ എന്നീ രാഷ്ട്രങ്ങളും തങ്ങളുടെ പൗരന്മാരോട് ഖത്തറില്‍ പ്രവേശിക്കരുതെന്നു ഉത്തരവിട്ടിട്ടുണ്ട്.


Story by