അമേരിക്കയിലേയ്ക്ക് വിസ കിട്ടാൻ ഇനി കൂടുതൽ വിയർക്കേണ്ടി വരും

തീവ്രവാദം, ആക്രമണം തുടങ്ങിയവയെ സഹായിക്കുന്ന വിദേശികൾ അമേരിക്കൻ മണ്ണിലേയ്ക്ക് പ്രവേശിക്കുന്നത് തടയാനാണ് പുതിയ പരിശോധനകൾ എന്നാണ് പ്രസിഡന്റ് ട്രംപ് ഒപ്പ് വച്ച കേബിൾ പറയുന്നത്.

അമേരിക്കയിലേയ്ക്ക് വിസ കിട്ടാൻ ഇനി കൂടുതൽ വിയർക്കേണ്ടി വരും

അമേരിക്കയിലേയ്ക്കുള്ള വിസ ലഭിക്കുക ഇനി അത്ര എളുപ്പമാവില്ലെന്ന സുചനകൾ. വിസ അപേക്ഷകളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കാനും കർക്കശമാക്കാനും ട്രംപ് ഭരണകൂടം നിർദ്ദേശം നൽകി.

ടൂറിസ്റ്റ് അല്ലെങ്കിൽ ബിസിനസ്സ് വിസയ്ക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ തൊഴിൽ വിവരങ്ങളും കഴിഞ്ഞ 15 വർഷക്കാലം എവിടെയായിരുന്നു താമസിച്ചിരുന്നതെന്നും എല്ലാം വിശദീകരിക്കേണ്ടി വരും. കഴിഞ്ഞ അഞ്ച് വർഷക്കാലം ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകളും പങ്കുവയ്ക്കേണ്ടി വരും.

തീവ്രവാദം, ആക്രമണം തുടങ്ങിയവയെ സഹായിക്കുന്ന വിദേശികൾ അമേരിക്കൻ മണ്ണിലേയ്ക്ക് പ്രവേശിക്കുന്നത് തടയാനാണ് പുതിയ പരിശോധനകൾ എന്നാണ് പ്രസിഡന്റ് ട്രംപ് ഒപ്പ് വച്ച കേബിൾ പറയുന്നത്.

ആവശ്യമെന്ന് തോന്നുന്നെങ്കിൽ അപേക്ഷകന്റെ ഫോൺ നമ്പറുകൾ, ഇ-മെയിലുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവ ആവശ്യപ്പെടാനും വിസ ഒഫീസർമ്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഒരു വിസ ഓഫീസർക്ക് പ്രതിദിനം പരിശോധിക്കേണ്ട അപേക്ഷകളുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒരാൾ ദിവസം 120 അപേക്ഷകളിൽ കൂടുതൽ പരിശോധിക്കരുതെന്നാണ് പുതിയ ഉത്തരവ്. വിസ ഇന്റർവ്യൂകളിൽ താമസമുണ്ടാകാൻ ഇത് കാരണമാകും.