ലൈംഗിക സ്വത്വത്തിന് മാറ്റം വരുത്താന്‍ ക്രൂരപീഡനങ്ങളുമായി ചൈനയിലെ ആശുപത്രികള്‍

രണ്ടു പതിറ്റാണ്ടിലേറെയായി ചൈനയിലെ ആശുപത്രികളില്‍ ലൈംഗികത മാറ്റുന്നതിനുള്ള 'കണ്‍വേര്‍ഷന്‍ തെറാപ്പി' നടക്കുന്നതായി ഹ്യൂമന്‍ റൈറ്‌സ് വാച്ച് എന്ന സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗവണ്‍മെന്റ് ആശുപത്രികളിലും പ്രൈവറ്റ് ക്ലിനിക്കുകളും ഇത് നടക്കുന്നുണ്ട്.

ലൈംഗിക സ്വത്വത്തിന് മാറ്റം വരുത്താന്‍ ക്രൂരപീഡനങ്ങളുമായി ചൈനയിലെ ആശുപത്രികള്‍

ചൈനയില്‍ ഭിന്നലൈംഗിക വിഭാഗത്തില്‍ പെട്ട മനുഷ്യരെ ഷോക്കടിപ്പിച്ചും തടവിലാക്കിയും ചികില്‍സിച്ചും ഹെട്രോസെക്ഷ്വല്‍ ആക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി. ലൈംഗിക സ്വത്വം മാറ്റുന്നതിനായി ഭിന്ന ലിംഗ വിഭാഗത്തില്‍ പെട്ട മനുഷ്യരെ ചൈനയിലെ ചില ആശുപത്രികള്‍ ക്രൂരമായ പീഡനള്‍ക്ക് വിധേയരാക്കുന്നുവെന്നാണ് ചൈനയിലെ റൈറ്‌സ് ഗ്രൂപ്പ് പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 'ചികിത്സ' എന്ന പേരില്‍ അരങ്ങേറുന്ന ഈ ക്രൂരത അവസാനിപ്പിക്കണം എന്ന് റൈറ്‌സ് ഗ്രൂപ്പ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

1977 -ല്‍ തന്നെ ചൈന ഭിന്ന ലൈംഗികതയെ ക്രിമിനല്‍ പട്ടികയില്‍ നിന്നും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2001 ഇല്‍ മാനസിക രോഗങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ രണ്ടു പതിറ്റാണ്ടിലേറെയായി ചൈനയിലെ ആശുപത്രികളില്‍ ലൈംഗികത മാറ്റുന്നതിനുള്ള 'കണ്‍വേര്‍ഷന്‍ തെറാപ്പി' നടക്കുന്നതായി ഹ്യൂമന്‍ റൈറ്‌സ് വാച്ച് എന്ന സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗവണ്‍മെന്റ് ആശുപത്രികളിലും പ്രൈവറ്റ് ക്ലിനിക്കുകളും ഇത് നടക്കുന്നുണ്ട്. നിര്‍ബന്ധിത ചികിത്സയും തടവും ഷോക്ക് ട്രീട്‌മെന്റും ഉള്‍പ്പടെയുള്ള ക്രൂരമായ രീതികളാണ് തെറാപ്പി എന്ന പേരില്‍ അരങ്ങേറുന്നത്.

സമാന അനുഭവം ഉള്ള പതിനേഴോളം പേരില്‍ ഹ്യൂമന്‍ റൈറ്‌സ് വാച്ച് ഇതിനായി സര്‍വ്വെ നടത്തി. 'വാക്കു കൊണ്ടും പ്രവര്‍ത്തി കൊണ്ടും തങ്ങളെ ആക്രമിക്കുകയായിരുന്നു അവിടുത്തെ ഡോക്ടര്‍മാരെന്നു അവര്‍ പറയുന്നു. 'രോഗികള്‍' എന്നും 'ഭ്രാന്തന്മാര്‍' എന്നുമാണ് ആ ഡോക്ടര്‍മാര്‍ തങ്ങളെ അഭിസംബോധന ചെയ്തത്. ക്രൂരമായ പീഡനങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നു പോയത്. മാനസികമായും ശാരീരികമായും വേദനിപ്പിക്കുന്ന കുറെയേറെ അനുഭവങ്ങള്‍ ഉണ്ടായി.' അവര്‍ പറയുന്നു.

ഇതിനെതിരെ നിയമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല എന്ന ഗുരുതരമായ ആരോപണം ആണ് ഹ്യൂമന്‍ റൈറ്‌സ് വാച്ച് പങ്കുവെക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. എല്‍ജിബിറ്റി വിഭാഗത്തില്‍ പെട്ട മനുഷ്യരുടെ അവകാശങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഗൗരവം ഉണ്ടെങ്കില്‍ ആദ്യം അവസാനിപ്പിക്കേണ്ടത് ഇത്തരം പ്രവണതകള്‍ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read More >>