അമേരിക്ക യുനസ്കോയിൽ നിന്ന് പിന്മാറി; നടപടി സംഘടനയുടെ ഇസ്രയേൽ വിരുദ്ധ നിലപാടിനെ തുടർന്ന്

പത്ര സ്വാതന്ത്ര്യത്തെയും ലോക പൈതൃക സംരക്ഷണത്തെയും കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ അംഗത്വമില്ലാത്ത നിരീക്ഷക രാജ്യമായി അമേരിക്ക യുനെക്സോയിൽ തുടരുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇപ്പോൾ പ്രഖ്യാപിച്ച പിന്മാറ്റം 2018 അവസാനത്തോടെ നടപ്പിൽ വരും.

അമേരിക്ക യുനസ്കോയിൽ നിന്ന് പിന്മാറി; നടപടി സംഘടനയുടെ ഇസ്രയേൽ വിരുദ്ധ നിലപാടിനെ തുടർന്ന്

ഐക്യരാഷ്ട്ര സഭയുടെ സഹോദര സംഘടനയായ യുനെസ്കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍)യിൽ നിന്ന് അമേരിക്ക പിന്മാറി. യുനെസ്കോയുടെ ഇസ്രയേൽ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്ന് അമേരിക്ക അറിയിച്ചു. എന്നാൽ യുനെസ്കോയിലെ നിരീക്ഷക രാജ്യമായി തുടരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

പത്ര സ്വാതന്ത്ര്യത്തെയും ലോക പൈതൃക സംരക്ഷണത്തെയും കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ അംഗത്വമില്ലാത്ത നിരീക്ഷക രാജ്യമായി അമേരിക്ക യുനെക്സോയിൽ തുടരുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇപ്പോൾ പ്രഖ്യാപിച്ച പിന്മാറ്റം 2018 അവസാനത്തോടെ നടപ്പിൽ വരും.

യുനെസ്കോയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം 2011ൽ അമേരിക്ക നിർത്തിയിരുന്നു. ഫലസ്തീന് പൂർണ അംഗത്വം നൽകാനുള്ള തീരുമാനത്തെ തുടർന്നായിരുന്നു ഇത്. അന്നുമുതൽ യുനെസ്കോയോട് അമേരിക്ക പുലർത്തുന്ന അകൽച്ചയാണ് ഇപ്പോൾ പിന്മാറ്റത്തിൽ എത്തി നിൽക്കുന്നത്. ഇസ്രയേല്‍ നേതാക്കള്‍ക്കെതിരായ പ്രമേയത്തെ തുടര്‍ന്ന് ഇസ്രേയേലും യുനസ്‌കോയിലെ തങ്ങളുടെ പ്രതിനിധിയെ പിന്‍വലിച്ചിരുന്നു.

അമേരിക്കയുടെ തീരുമാനത്തില്‍ യുനസ്‌കോ മേധാവി ഐറിന ബോകോവ ഖേദം പ്രകടിപ്പിച്ചു. യുനസ്‌കോയിലെ ബഹുസ്വരത നഷ്ടപ്പെടാന്‍ ഇത്തരം നീക്കങ്ങള്‍ ഇടയാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

യു​നെ​സ്കോ​യു​ടെ 58 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച യോ​ഗം ചേരും. ഇ​തി​നു മുന്നോടിയായാണ് അമേരിക്കയുടെ പി​ൻ​മാ​റ്റം.

Read More >>