ഖത്തറും സൗദിയും; ഇരുപത്തിരണ്ടു സൗഹൃദ വർഷങ്ങളിലേക്ക് ഒരു എത്തിനോട്ടം

ദ്രാവകരൂപത്തിലുള്ള പ്രകൃതിവാതകം ലോകത്തെ ഏറ്റവും വലിയ റിസർവോയറില്‍ നിന്നും കയറ്റുമതി ആരംഭിച്ചതോടെയാണ് സൗദി അറേബ്യയ്ക്കു ഖത്തറിനോടുള്ള വിരോധം തുടങ്ങിയത്. തങ്ങളുടെ കടുത്ത എതിരാളിയായ ഇറാനുമായി ഖത്തര്‍ പ്രകൃതിവാതക കൈമാറ്റ ധാരണകളില്‍ എത്തിയതും സൗദിയെ ചൊടിപ്പിച്ചു.

ഖത്തറും സൗദിയും; ഇരുപത്തിരണ്ടു സൗഹൃദ വർഷങ്ങളിലേക്ക് ഒരു എത്തിനോട്ടം

ഖത്തറിനെ ഒറ്റപ്പെടുത്തുന്ന സൗദി അറേബ്യയുടെ നീക്കത്തിന് 1995 മുതലുള്ള കഥകള്‍ പറയാനുണ്ട്‌. ഇരു രാജ്യങ്ങള്‍ തമ്മില്‍ നിലനിൽക്കുന്ന തര്‍ക്കത്തിനു വഴിതുറന്നതാകട്ടെ ഖത്തറിനെ പ്രകൃതിവാതകസമ്പത്തിനെ ചൊല്ലിയും.

സൗദി അനുകൂല നിലപാടുണ്ടായിരുന്ന പിതാവ്

ഷെയ്ക്ക് ഹമദ് ബിന്‍ ഖലിഫ അല്‍ഥാനി അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും അധികാരം പിടിച്ചു വാങ്ങിയപ്പോഴായിരുന്നു അത്. ഇപ്പോഴത്തെ ഭരണാധികാരിയായ ഷെയ്ഖ് തമീമിന്റെ പിതാവാണ് ഷെയ്ക്ക് ഹമദ് അല്‍ഥാനി.ദ്രാവകരൂപത്തിലുള്ള പ്രകൃതിവാതകം ലോകത്തെ ഏറ്റവും വലിയ റിസർവോയറില്‍ നിന്നും കയറ്റുമതി ആരംഭിച്ചതോടെയാണ് സൗദി അറേബ്യയ്ക്കു ഖത്തറിനോടുള്ള വിരോധം ആരംഭിച്ചത്. തങ്ങളുടെ എതിരാളിയായ ഇറാനുമായി ഖത്തര്‍ പ്രകൃതിവാതകം കൈമാറ്റം ചെയ്യാനുള്ള ധാരണയിലെത്തിയതാണ് സൗദിയെ ചൊടിപ്പിച്ചത്.

പ്രകൃതിവാതക കൈമാറ്റം ആരംഭിച്ചതോടെ ലോകത്തെ സമ്പന്നരാഷ്ട്രങ്ങളിലൊന്നായി ഖത്തർ മാറിയെന്നു മാത്രമല്ല, 130,000 ഡോളർ പ്രതിശീർഷ വരുമാനവും ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതിക്കാരെന്ന നിലയിലേക്കും ഈ ചെറിയ രാജ്യം ഉയര്‍ന്നു വന്നു. അങ്ങനെ ഗൾഫ് കോര്‍പറേഷൻ കൗൺസിലിൽ തങ്ങളുടെതായ ഇടം കണ്ടെത്തിയ ഖത്തർ, സൗദി നിലനിര്‍ത്തി പോന്നിരുന്ന അധീനതയില്‍ നിന്നും വിമുക്തമാവുകയും ചെയ്തു.

മറുവശത്ത്‌, ഇറാന്‍ ഉള്‍പ്പെടെ ലോകത്തിലെ മറ്റു നിര്‍ണ്ണായക രാജ്യങ്ങളുമായി ഖത്തര്‍ ബന്ധം സൃഷ്ടിക്കുന്നതിനും താല്പര്യം കാണിച്ചു. അമേരിക്കയുടെ സൈനികശക്തിയ്ക്ക് ആതിഥേയരാകുക വഴി അവര്‍ അധികാരത്തിന്റെ ശക്തി ഉറപ്പിക്കുകയായിരുന്നു. റഷ്യയുമായും ഖത്തര്‍ ബന്ധം സ്ഥാപിച്ചു. ഡോളർ റഷ്യയുടെ സ്റ്റേറ്റ് റോസ്നെഫ്റ്റ് ഓയിൽ കമ്പനി പി.ജെയില്‍ ഖത്തര്‍ 2.7 ബില്യൺ ഡോളര്‍ നിക്ഷേപിക്കുമെന്ന കരാറിലും എത്തി.

അറേബ്യന്‍ രാജ്യങ്ങളുടെ പരമാധികാര ശക്തി കയ്യാളിവന്ന സൌദിയും അതിനു വെല്ലുവിളി ഉയര്‍ത്തും വിധമുള്ള ഉയര്‍ച്ച നേടി വരുന്ന ഖത്തറും തമ്മിലുള്ള സൌഹൃദത്തിന്റെ തകര്‍ച്ച അടിയൊഴുക്കില്‍ ആരംഭിക്കാന്‍ തുടങ്ങിയതില്‍ അതിശയിക്കേണ്ടതില്ലലോ. ഖത്തർ പൌരന്മാർക്ക് സൗദിയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന ഉന്നയിച്ച ആവശ്യത്തോടുള്ള അമര്‍ഷം സൗദി തിങ്കളാഴ്ച നടത്തിയ പ്രസ്താവനയിൽ പ്രകടമാകുന്നതും കാണാം. തങ്ങളുടെ അതിര്‍ത്തി അടയ്ക്കുകയാണെന്നും ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിക്കുകയാണെന്നും സൗദി പ്രസ്താവിച്ചു.

ഖത്തറിനെ തങ്ങളുടെ ഒരു ആശ്രിതപ്രദേശമായിട്ടാണ് സൗദി കരുതിവന്നിരുന്നത്. എന്നാല്‍ വാതക സമ്പത്ത് പ്രയോജനപ്പെടുത്തി സ്വയംഭരണാവകാശം സൃഷ്ടിക്കുവാന്‍ ഖത്തറിന് കഴിഞ്ഞു. ഈ വളര്‍ച്ച തടയുന്നതിനു മറ്റു സമീപരാജ്യങ്ങള്‍ തക്കം പാര്‍ത്തിരുന്നുവെന്നുവേണം കരുതാൻ. പുതിയ സംഭവങ്ങള്‍ വിരൽ ചൂണ്ടുന്നതും അതിലേക്കാണെന്നു ടെക്സാസ് റൈസ് യൂണിവേഴ്സിറ്റിയിലെ ഊർജ്ജ ഗവേഷകനായ ജിം ക്രെയിൻ പറയുന്നു .

ട്രംപിന്റെ സന്ദർശനം

അറബ് രാജ്യങ്ങള്‍ തമ്മില്‍ അന്തര്‍ധാരയില്‍ മാത്രം ഉണ്ടായിരുന്ന ഒരു സ്പര്‍ധയാണ് ട്രംപിന്റെ സന്ദർശനത്തോടെ പുറത്തുവന്നത്. ഇറാനെ ഒറ്റക്കെട്ടായി എല്ലാ രാഷ്ട്രങ്ങളും എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എതിരഭിപ്രായമൊന്നും ഉണ്ടായില്ല. പക്ഷെ ഖത്തര്‍ മാത്രമാണ് പരസ്യമായി ഇതിനെ വിസമ്മതിച്ചു രംഗത്ത് വരുന്നത്. ഈ എതിര്‍പ്പിനെയാണ് പിന്നീട് ഖത്തര്‍ ഭരണകൂടത്തിനു 'ഹാക്കിംഗ് നടന്നു' എന്ന് വിശദീകരിച്ച് തടിയൂരാന്‍ ശ്രമം നടത്തേണ്ടി വന്നത്.

സൗദി അറേബ്യ ആധിപത്യം പുലർത്തുന്ന എണ്ണക്കമ്പനികളുടെ ഓർഗനൈസേഷനില്‍ നിന്നും ഖത്തര്‍ പ്രകൃതിവാതക വിപണിയുടെ കാര്യത്തില്‍ പിന്മാറിയിരുന്നു

അയല്‍വിപണിയിലേക്ക് പൈപ്പ് ലൈന്‍ വഴി പ്രകൃതിവാതകം എത്തിക്കണമെന്നു 1996ല്‍ അയല്‍രാജ്യങ്ങള്‍ ആവശ്യമുന്നയിച്ചപ്പോള്‍ അന്നത്തെ അമീർ തന്ത്രത്തില്‍ ഒഴിഞ്ഞുമാറി.

സൗദി അറേബ്യയുടെ സമ്മതത്തോടെ 2000ത്തില്‍ ബഹ്റിന്‍ ഒരു സംഘടിത ശ്രമം നടത്തിയെന്നും അതിനായി ചാരപ്രവര്‍ത്തനം നടത്തിയെന്നും ആരോപിച്ചു രണ്ട് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ ഖത്തർ പുറത്താക്കിയതായും ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു.

അക്കാലത്ത്, എണ്ണക്കമ്പനികൾ പ്രകൃതിവാതകത്തെ വാസ്തവത്തിൽ വിലപ്പെട്ട ഒരു സമ്പത്തായി കണക്കായിയിരുന്നില്ല. ഖത്തർ യൂണിവേഴ്സിറ്റിയിലെ സ്റ്റീവൻ റൈറ്റ് ഇക്കാര്യം തന്റെ പ്രബന്ധത്തില്‍ പറയുന്നുണ്ട്.

ഖത്തറിന്റെ നോർത്തേൺ ഫീല്‍ഡില്‍ നിന്നും യു.എ.ഇ, ഒമാന്‍ എന്നിവടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന ഡോൾഫിൻ പദ്ധതി പൈപ്പ് ലൈൻ പദ്ധതിയുടെ പകുതി മുതൽ മൂന്നിൽ രണ്ട് വരെ ശേഷിയുള്ളതാണ്. എന്നിട്ടും ഖത്തറിലെ കയറ്റുമതിയുടെ ഭൂരിഭാഗവും ഏഷ്യയിലേയും യൂറോപ്പിലേയും വിപണിയിലേക്കാണ് പോകുന്നത്. കഴിഞ്ഞ വർഷം ഒപ്പിട്ട കരാറുകൾ പോലും അപൂര്‍ണ്ണമായാതിനാല്‍ ഇത് തുടരാനാണ് സാധ്യത.

സമാധാനപ്രിയരായ അയൽക്കാർ

ഗൾഫ് രാജ്യങ്ങളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പ്രകൃതിവാതകത്തിന്റെ ആവശ്യം അടുത്തക്കാലത്ത് ഭീമമായി വർധിച്ചു. എൽഎൻജി ഇറക്കുമതിയ്ക്കും ഗാർഹിക ഗ്യാസ് ഫാക്ടറികൾ പര്യവേക്ഷണത്തിനും മറ്റും ചെലവഴിക്കേണ്ട സാമ്പത്തികവും ഉയര്‍ന്നു വരുന്നു. ലോകത്തിലെ ഏറ്റവും കുറഞ്ഞ ഖനന ചെലവില്‍ ഖത്തറിൽ ഗ്യാസ് ലഭ്യമാണ് താനും..

ഖത്തർ വാതകസാമഗ്രികൾ പ്രയോജനപ്പെടുത്തി വിദേശനയം വികസിപ്പിക്കാൻ ശ്രമിക്കുന്നത് അയൽരാജ്യങ്ങളെ അസ്വസ്ഥരാക്കാൻ തുടങ്ങി. ഈജിപ്റ്റിലെ മുസ്ലിം ബ്രദർഹുഡ്, ജമാഅത്ത് ഹമാസ് എന്നിവര്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണയും അസ്വസ്ഥത ഉണ്ടാക്കി. മിക്ക മിഡിൽ ഈസ്റ്റേൺ സർക്കാരുകളെയും പല തവണ അപമാനിക്കപ്പെടുകയോ പ്രകോപിതരാക്കുകയോ ചെയ്യുന്ന അൽ ജസീറ എന്ന ആഗോള ടെലിവിഷൻ നെറ്റ്വർക്കിന്റെ നട്ടെല്ലും ഇതേ വാതകസമ്പത്താണ്‌.

ചൊവ്വാഴ്ച ട്രംപ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു- മധ്യപൂർവദേശത്തേക്കുള്ള യാത്രയിൽ സമൂലമായ സാമ്പത്തിക സഹായങ്ങൾ നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചപ്പോൾ നേതാക്കൾ പറഞ്ഞത് 'ഖത്തർ...ഇത് നോക്കൂ!' എന്നായിരുന്നു

എല്ലാത്തിനുമപ്പുറം വാതക സമ്പത്തിന്റെ ഉറവിടം ഉറപ്പാക്കാൻ ഷിയായ ഇറാനുമായി ഒരു പ്രാദേശിക നയത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തര്‍ ശ്രമിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തിന്റെ കാരണം ഇതല്ല, പക്ഷേ അയൽ രാജ്യങ്ങൾക്ക് വളരെ കുറഞ്ഞ നിരക്കില്‍ വാതകം നല്‍കാന്‍ ഖത്തറിന് കഴിയുമെന്നിരിക്കെ അവര്‍ അതിനു തയ്യാറാകാത്തത് എന്തുക്കൊണ്ടാണ്? അയല്‍രാജ്യങ്ങളോടുള്ള സഹോദരമനോഭാവം പ്രകടമാക്കാത്തത് ഖത്തറായിരുന്നു. ഈ പുതിയ സാഹചര്യങ്ങലെ തുടര്‍ന്ന് ഖത്തര്‍ വാതകത്തിന് വില കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നതായി അക്കാദമിക് റൈറ്റ് എന്ന സാമ്പത്തിക വിദഗ്ധന്‍ വിലയിരുത്തുന്നു.

അടുത്തത് എന്താണ്?

2005 ൽ ഖത്തർ നോർത്തേൺ ഫീൽഡിന് ചില നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അയല്‍രാജ്യങ്ങളിലേക്ക് കൂടുതല്‍ കയറ്റുമതിയ്ക്കായുള്ള പ്രാദേശിക സമ്മര്‍ദ്ദങ്ങളും താല്പര്യങ്ങളും മുന്നില്‍ വച്ചുക്കൊണ്ടായിരുന്നു ഇത്. ഇറാനിന്റെ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എന്ന് പറയാതെ അവരുമായി അതിര്‍ത്തി പങ്കിടുന്ന വാതകഖനികളിലെ ഉത്പാദനക്ഷമത പരിശോധിക്കണം എന്നായിരുന്നു ഖത്തര്‍ പറഞ്ഞിരുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തറിന്റെ ഉൽപാദനച്ചെലവിൽ ഇറാനും എത്തിപ്പെടാന്‍ സാധിച്ചു.

ഖത്തറിനെ പൂർണമായും നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് സൗദിയുടെ ശ്രമം. മുസ്ലിം സാഹോദര്യസ്നേഹത്തില്‍ ഈ രാജ്യത്തെ അവര്‍ ഒരു ഭീകരവാദരാജ്യമെന്ന് വിളിക്കില്ല, കാരണം അത് അങ്ങനെയല്ല എന്ന് അവര്‍ക്കും അറിയാം. ഇറാനിനെ ഒരു പരിധിയില്‍ കവിഞ്ഞു ഖത്തര്‍ സഹായിക്കില്ല. വിധേയത്തിനു ഉപരിയായി സ്വന്തം രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയെക്കുറിച്ചു വളരെ അടിസ്ഥാനപരമായ കണക്കുക്കൂട്ടലുകളാണ് ഖത്തറിനുള്ളത് എന്ന് തെളിയിക്കപ്പെട്ടതാണല്ലോ.


Courtesy: Bloom berg

Read More >>