ക്രിസ്തുമസ് പരസ്യത്തില്‍ മുസ്ലീമുകളെ അവതരിപ്പിച്ചു;ടെസ്കോ ബഹിഷ്കരിക്കാന്‍ ആഹ്വാനം

ബ്രിട്ടണ്‍ ആസ്ഥാനമായ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രമാണ് ടെസ്കോ

ക്രിസ്തുമസ് പരസ്യത്തില്‍ മുസ്ലീമുകളെ അവതരിപ്പിച്ചു;ടെസ്കോ ബഹിഷ്കരിക്കാന്‍ ആഹ്വാനം

ക്രിസ്തുമസ് പരസ്യത്തിൽ മതസൗഹാർദ്ദത്തിന്റെ സന്ദേശം പ്രതിഫലിപ്പിക്കുവാൻ ശ്രമിച്ച മുൻനിര ഓൺലൈൻ റീട്ടെയ്ൽ ഷോപ്പായ ടെസ്കോ ബഹിഷ്ക്കരിക്കുവാൻ ആഹ്വാനം. ഇത്തവണ ക്രിസ്തുമസിന് എന്താണ് നിങ്ങളുടെ വിഭവമെന്ന് ചോദിക്കുന്ന 16 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പരസ്യമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ക്രിസ്തുമസ് എല്ലാവര്ക്കും എങ്ങനെയും ആഘോഷിക്കുവാനായി ടെസ്കോയിലേക്ക് സ്വാഗതം എന്നാണ് പ്രധാന പരസ്യവാചകം ' പരസ്യത്തിൽ മുസ്ലീം വിശ്വാസികളെ അവതരിപ്പിച്ചിരിക്കുന്നതാണ് ചില വിശ്വാസികളെ ചൊടിപ്പിച്ചത്.

ബ്രിട്ടണ്‍ ആസ്ഥാനമായ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രമാണ് ടെസ്കോ

വ്യാവസായിക ലക്ഷ്യങ്ങളെ മുൻനിർത്തി ക്രിസ്തീയ വിശ്വാസങ്ങളെ പരിഹസിക്കുന്നതാണ് വീഡിയോ എന്നാണ് ചിലരുടെ വാദം. മുസ്‌ലീമുകൾ ക്രിസ്തുമസ് ആഘോഷിക്കുന്നതായി ചിത്രീകരിക്കുന്നതിന്റെ പിന്നിൽ മറ്റു ചില ഗൂഡ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്.. ടെസ്കോ... നിങ്ങൾക്ക് ഒരു കസ്റ്റമറെ കൂടെ നഷ്ടപ്പെട്ടു എന്ന് ടാഗ് ചെയ്താണ് പലരും തങ്ങളുടെ പ്രതിഷേധം ട്വീറ്റ് ചെയ്യുന്നത്. ക്രിസ്തീയ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ ടെസ്കോ ബഹിഷ്ക്കരിക്കുന്നതായി മറ്റു ചിലരും കുറിച്ചു. ഏതായാലും അപ്രതീക്ഷിതമായി ഉണ്ടായ വിവാദത്തിൽ, തിരുത്താനായി ഒന്നുമില്ല എന്ന് ടെസ്കോയും അറിയിച്ചു. സർവ്വമതസ്ഥർക്കും ക്രിസ്തുമസ് ആഘോഷിക്കാം എന്ന സന്ദേശമാണ് ഞങ്ങൾ നൽകിയത്. അതിൽ അഭിമാനിക്കുന്നതായുടെ ടെസ്കോ അറിയിച്ചു.

ടെസ്കോയെ അനുകൂലിച്ചും പ്രതികരണങ്ങൾ ഉയർന്നു വരുന്നുണ്ട്. ഹലാൽ ഇറച്ചി വിൽക്കുന്നു എന്ന പേരിൽ മുൻപും ടെസ്കോയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ആശംസാ കാർഡുകളും സമ്മാനങ്ങളും വിൽപനയ്ക്കായി വച്ചിട്ടുണ്ടെങ്കിലും അവയിലെല്ലാം ക്രിസ്തുമസ് എന്ന് പദം ടെസ്കോ ഒഴിവാക്കിയതായും ആരോപണമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ടെസ്കോ പരസ്യം വിവാദമാകുന്നത്.


Read More >>