ബ്രിട്ടീഷ് പാര്‍ലമെന്റിനു നേരെ ഭീകരാക്രമണമെന്നു സംശയിക്കുന്ന അപകടങ്ങളില്‍ 4 മരണം

ആക്രമണത്തിനു പിന്നിലെ ഭീകരാക്രമണ സാധ്യത പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

ബ്രിട്ടീഷ് പാര്‍ലമെന്റിനു നേരെ ഭീകരാക്രമണമെന്നു സംശയിക്കുന്ന അപകടങ്ങളില്‍ 4 മരണം

ബ്രിട്ടിഷ് പാര്‍ലമെന്റിന് നേരെ കാറിലെത്തിയ ആക്രമി വെടിയുതിര്‍ത്തു.ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 4 പേര്‍ കൊല്ലപ്പെട്ടു.ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.

കാറിലെത്തിയ ആക്രമി കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.

ഏകദേശം ഇതേ സമയം തന്നെ കത്തിയുമായി ഒരാള്‍ ആള്‍ക്കൂട്ടത്തിനു നേരെ പാഞ്ഞടുത്തു ഒരു പോലീസുകാരന്‍ ഉള്‍പ്പടെ പന്ത്രണ്ടോളം പേരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ പിന്നീടു പോലീസ് വെടിവച്ചു കൊന്നു.

പാര്‍ലമെന്‍റ്റിനു നേരെ കാര്‍ ഓടിച്ചെത്തിയ ആള്‍ തന്നെയാണോ ആക്രമണം നടത്തിയതിനു പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതെന്നു എന്ന് സൂചനകളില്ല.

ആക്രമണത്തിനു പിന്നിലെ ഭീകരാക്രമണ സാധ്യത പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.