ഊഞ്ഞാലില്‍ തൂങ്ങിയാടുന്ന യുവതി: വിറപ്പിക്കുന്ന വീഡിയോ

നൂറ് അടി ഉയരത്തിലുള്ള ടവറില്‍ കയര്‍ കൊണ്ട് ബന്ധിച്ച ഊഞ്ഞാലില്‍ രണ്ട് പേര്‍ നടത്തുന്ന കായികവിനോദം ആഡ്രിനാലിന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ സാഹസികത തുടങ്ങുമ്പോള്‍ തന്നെ യുവതി അതില്‍ നിന്നും വഴുതി തലകീഴായി താഴേയ്ക്ക് കുതിക്കുന്നതാണ് കാണുന്നത്.

ഊഞ്ഞാലില്‍ തൂങ്ങിയാടുന്ന യുവതി: വിറപ്പിക്കുന്ന വീഡിയോ

ആരെയും അമ്പരപ്പിക്കാന്‍ കഴിയുന്ന ഊഞ്ഞാലാട്ടം ലോകമെമ്പാടും നടക്കുന്നുണ്ട് എന്നാല്‍ അത്തരത്തില്‍ സാഹസികത നടക്കുമ്പോള്‍ അപകടം നടന്നാല്‍ എന്ത് ചെയ്യും? അത്തരത്തില്‍ ജനങ്ങൾ നോക്കി നില്‍ക്കേ ഊഞ്ഞാലില്‍ നിന്നും വഴുതി തലകീഴായി കിടക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍ ആവുകയാണ്.

പാരീസിലാണ് സംഭവം . നൂറ് അടി ഉയരത്തിലുള്ള ടവറില്‍ കയര്‍ കൊണ്ട് ബന്ധിച്ച ഊഞ്ഞാലില്‍ രണ്ട് പേര്‍ നടത്തുന്ന കായികവിനോദം അഡ്രിനാലിന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ സാഹസികത തുടങ്ങുമ്പോള്‍ തന്നെ യുവതി അതില്‍ നിന്നും വഴുതി തലകീഴായി താഴേയ്ക്ക് കുതിക്കുന്നതാണ് കാണുന്നത്. സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്ന കയറുകള്‍ കാലില്‍ ഉടക്കിക്കിടന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

>ഏറെ നേരം ആടികൊണ്ടിരുന്ന യുവതിയെ താഴെ നിന്നിരുന്ന സഹജീവനക്കാരാണ് പിടിച്ചു നിര്‍ത്തുന്നത്. തുടര്‍ന്ന് വേഗത കുറഞ്ഞതിനു ശേഷം യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം ഏറെ ഭയപ്പാടിലാണ് ജനങ്ങള്‍.