ഐ ഫോൺ വാങ്ങാൻ കിഡ്‌നി വിറ്റു; അണുബാധയിൽ യുവാവിന്റെ രണ്ടാമത്തെ കിഡ്‌നിയും തകരാറിലായി

ശസ്ത്രക്രിയ മുറിവിൽ ഉണ്ടായ അണുബാധ രണ്ടാമത്തെ കിഡ്‌നിയും തകരാറിലാകുകയായിരുന്നു.

ഐ ഫോൺ വാങ്ങാൻ കിഡ്‌നി വിറ്റു;  അണുബാധയിൽ യുവാവിന്റെ രണ്ടാമത്തെ കിഡ്‌നിയും തകരാറിലായി

ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റ യുവാവിന്റ രണ്ടാമത്തെ കിഡ്‌നിയും ശസ്ത്രക്രിയ നല്‍കിയ അണുബാധയെ തുടര്‍ന്ന് തരാറിലായി. രണ്ടാമത്തെ കിഡ്‌നിക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് ഇപ്പോൾ യുവാവ്. ചൈനയിലെ സിയാവോ വാങ്ങിനാണ് ഈ ദുർഗതി വന്നത്. ഏഴു വര്‍ഷം മുമ്പ് തന്റെ 17 ആം വയസ്സിലാണ് സിയാവോ വാങ് കിഡ്‌നി കൊടുത്ത് ഐഫോണ്‍ 4 സ്വന്തമാക്കിയത്.

എന്നാൽ ശസ്ത്രക്രിയ മുറിവിൽ ഉണ്ടായ അണുബാധ രണ്ടാമത്തെ കിഡ്‌നിയും തകരാറിലാകുകയായിരുന്നു. ഏഴ് വര്ഷത്തോളവുമായി ഡയാലിസിസ് ചികിത്സയിലാണ് വാങ്.

ചൈനയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പൊങ്ങച്ചം കാട്ടാനായി ഐഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നിരുന്ന കാലത്താണ് സിയാവോ വാങ്ങിനും തനിക്ക് ഒരു ഐഫോണ്‍ വേണമെന്ന മോഹമുദിച്ചത്. എന്നാല്‍ വാങ്ങാനുള്ള പണം കൈവശം ഇല്ലാതിരുന്നതിനാല്‍ ഇയാള്‍ അതിന് കണ്ടെത്തിയ മാര്‍ഗ്ഗങ്ങളില്‍ ഒന്ന് രണ്ടു കിഡ്‌നികളില്‍ ഒരെണ്ണം വിറ്റ് ഐഫോണ്‍ സ്വന്തമാക്കുകയായിരുന്നു.

വൃക്കദാനത്തിന് മുമ്പായി ശസ്ത്രക്രിയ നടത്തിയ ആശുപത്രി ഒരു കുഴപ്പവുമില്ല എല്ലാം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും എല്ലാം കഴിഞ്ഞ് സാധാരണപോലെ തന്നെ ജീവിതം നയിക്കാമെന്നും സിയാവോ വാങ്ങിനെ അറിയിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനായ സിയാവോ വാങ്ങിന് പ്രതിഫലം കിട്ടിയത് 3,200 ഡോളറാണ്. ഐഫോണ്‍ 4 സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്ന് ഇതിലൂടെ സ്വന്തമാക്കാനുമായി.

. ഏറെ താമസിച്ചായിരുന്നു മാതാപിതാക്കള്‍ ഇക്കാര്യം തിരിച്ചറിഞ്ഞത് എന്നതിനാല്‍ വലിയ ചികിത്സ നടത്തേണ്ട സ്ഥിതിയിലാണ്.

സാമ്പത്തീകശേഷി കുറഞ്ഞവരാണ് മാതാപിതാക്കള്‍ എന്നതിനാല്‍ തന്നെ ചികിത്സാചെലവ് ഇവര്‍ക്ക് താങ്ങാനാകുന്നില്ല. മകന്റെ കാര്യത്തില്‍ ഇപ്പോള്‍ മാതാപിതാക്കള്‍ വലിയ പ്രതിന്ധിയില്‍ ആയിട്ടുണ്ട്. ചൈനയിലെ കുട്ടികള്‍ ആപ്പിള്‍ ഐ ഫോണിന്റെ കടുത്ത ആരാധകരാണ്. പൈപ്പര്‍ ജെഫ്രി 2017 ല്‍ നടത്തിയ ഒരു സര്‍വേയില്‍ അടുത്ത ഫോണ്‍ ഐഫോണ്‍ ആയിരിക്കുമെന്നാണ് ചൈനയിലെ 82 ശതമാനം കുട്ടികള്‍ പറഞ്ഞത്.

കൗമാരക്കാർ പോലും സാധാരണ ആവശ്യങ്ങൾക്ക് വേണ്ടി അവയവങ്ങൾ വിൽക്കുന്ന രീതി ചൈനയിൽ സർവ്വ സാധാരണമാണ്. നിയമവിരുദ്ധമായ അവയവ കച്ചവട സംഘങ്ങളുടെ കേന്ദ്രമാണ് ചൈന.