സിറിയൻ ആഭ്യയന്തരയുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് മൂന്നു ലക്ഷത്തിലധികം പേർ; അ‌തിൽ മൂന്നിലൊന്നു സാധാരണക്കാർ

യുദ്ധത്തിൽ ഇതുവരെ 321,000 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി പറയുന്നു. കാണാതായവരുടെ എണ്ണം 145,000ൽ ​​​അ​​​ധി​​​ക​​​മാ​​​ണെന്നും അ‌വർ വെളിപ്പെടുത്തി. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ 96,000 പേ​​​ർ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​ണെ​​​ന്നും ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടുകൾ സൂചിപ്പിക്കുന്നു

സിറിയൻ ആഭ്യയന്തരയുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് മൂന്നു ലക്ഷത്തിലധികം പേർ; അ‌തിൽ മൂന്നിലൊന്നു സാധാരണക്കാർ

ആ​​​റു​​​വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന സി​​​റി​​​യ​​​യി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ൽ ജീവൻനഷ്ടപ്പെട്ടത് മൂന്നു ലക്ഷ്ത്തിലധികം പേർക്ക്. ബ്രി​​​ട്ട​​​ൻ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

യുദ്ധത്തിൽ ഇതുവരെ 321,000 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി പറയുന്നു. കാണാതായവരുടെ എണ്ണം 145,000ൽ ​​​അ​​​ധി​​​ക​​​മാ​​​ണെന്നും അ‌വർ വെളിപ്പെടുത്തി. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ 96,000 പേ​​​ർ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​ണെ​​​ന്നും ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടുകൾ സൂചിപ്പിക്കുന്നു.

സ​​​ർ​​​ക്കാ​​​ർ സേ​​​ന​​​യു​​​ടെ​​​യു​​​ടെ​​​യും അ​​​വ​​​രു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ റ​​​ഷ്യ​​​യു​​​ടെ​​​യും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലും ജ​​​യി​​​ൽ പീ​​​ഡ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് 83500 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണത്തിൽ 7000 സിവിലിയൻമാർ കൊല്ലപ്പെട്ടുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ഭീകരരരെ തുരത്താൻ തു​​​ർ​​​ക്കി​​​യും യു​​​എ​​​സും നടത്തിയ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലും ഏറെ സാധാരണക്കാർക്കു ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

Read More >>