ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥി വിലക്ക്: നടപടിയുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി

റദ്ദാക്കി ഒക്ടോബര്‍ മാസത്തിനുള്ളില്‍ 24,000 അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന ഒമ്പതാം സര്‍ക്യൂട്ട് കോടതിയുടെ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.

ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥി വിലക്ക്: നടപടിയുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി

ആറ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കുന്ന ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്ക് സുപ്രീം കോടതിയുടെ അനുമതി. വിലക്ക് റദ്ദാക്കി ഒക്ടോബര്‍ മാസത്തിനുള്ളില്‍ 24,000 അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന ഒമ്പതാം സര്‍ക്യൂട്ട് കോടതിയുടെ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.


ട്രംപ് പ്രസിഡന്റായി ചുമതലയേറ്റ് അധികം വൈകാതെ തന്നെ ലിബിയ, ഇറാന്‍, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വിലക്കിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകളും കോടതികളും രംഗത്തുവന്നിരുന്നു.

Read More >>