ട്രംപുമായുള്ള ബന്ധം വിശദമാക്കുന്ന ആത്മകഥയുമായി പോൺസ്റ്റാർ സ്റ്റോമി ഡാനിയേൽ

ആ രാത്രിയില്‍ ട്രംപുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും സ്റ്റോമി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ട്രംപുമായുള്ള ബന്ധം വിശദമാക്കുന്ന ആത്മകഥയുമായി പോൺസ്റ്റാർ സ്റ്റോമി ഡാനിയേൽ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ബന്ധം വിശദീകരിക്കുന്ന ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങി പോൺസ്റ്റാർ സ്റ്റോമി ഡാനിയേൽ. അടുത്ത മാസമായിരിക്കും പുസ്തകം ഇറങ്ങുകയെന്നും സ്റ്റോമി വ്യക്തമാക്കി. ട്രംപുമായി താൻ ഒരു ഹ്രസ്വകാല ബന്ധം സൂക്ഷിച്ചിരുന്നതായി സ്റ്റോമി വെളിപ്പെടുത്തിയിരുന്നു. യുഎസ്സിൽ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സ്റ്റോമിയുടെ ആത്മകഥ വരുന്നതെന്നതാണ് ശ്രദ്ധേയം.2006ലാണ് തനിക്ക് ട്രംപുമായി ബന്ധമുണ്ടായിരുന്നെന്ന് സ്റ്റോമി വ്യക്തമാക്കിയിരുന്നു. ഈ സമയത്ത് ട്രംപിന്റെ ഭാര്യ മെലാനിയ മകൻ ബാരണിനെ പ്രസവിച്ചു കിടക്കുകയായിരുന്നു. അന്ന് ട്രംപ് ഒരു റിയാലിറ്റി ഷോ നടത്തുന്നുണ്ടായിരുന്നു. അത്താഴവിരുന്നിനു തന്നെ ഹോട്ടല്‍ സ്യൂട്ടിലേക്കു ട്രംപ് ക്ഷണിച്ചു. സംഭാഷണത്തിനിടെ നീ പ്രത്യേകതയുള്ളവളാണെന്നും തന്റെ മകളെപ്പോലെയാണെന്നും ട്രംപ് പറഞ്ഞു. ആ രാത്രിയില്‍ ട്രംപുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും സ്റ്റോമി നേരത്തെ വെളിപ്പെടുത്തിയിരുന്നു.സിബിഎസ് ഷോയിലെ അഭിമുഖത്തിൽ സ്റ്റോമി ഡാനിയേൽ പറഞ്ഞ കാര്യങ്ങളിൽ 60 മിനിറ്റോളം ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു. എന്നാൽ ഈ ഭാഗങ്ങളിൽ താൻ പറഞ്ഞ കാര്യങ്ങൾ പുസ്തകത്തിലുണ്ടാകുമെന്നാണ് സ്റ്റോമി പറയുന്നത്. പുസ്തകം ഇറങ്ങുമ്പോൾ ലോകം അറിയാൻ കാത്തിരുന്ന സുപ്രധാന വിവരങ്ങളെല്ലാം അതിലുണ്ടാകുമെന്നാണ് കരുതുന്നത്. സമാനമായ ആരോപണങ്ങൾ നേരത്തെയും ട്രംപിനു നേരെ ഉയർന്നിട്ടുണ്ട്. അത്തരം ആരോപണങ്ങൾ പുസ്തകരൂപത്തിലോ മറ്റേതെങ്കിലും രേഖകളായോ പുറത്തിറങ്ങും മുമ്പ് ട്രംപ് അത് വില കൊടുത്ത് വാങ്ങുന്നതാണ് പതിവ്. ഇത് ഇത്തവണയും ആവർത്തിക്കുമോ എന്നാണ് ആശങ്ക.

Read More >>