സുഹൃത്തിന് അഴിമതി നടത്തുവാന്‍ സ്വന്തം പദവി ദുരുപയോഗം ചെയ്തു; ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയെ പുറത്താക്കി

ചോയി സൂണ്‍സില്‍ എന്ന വനിതാ സുഹൃത്തിനു ഭരണത്തില്‍ ഇടപെടാന്‍ സ്വാതന്ത്ര്യം അനുവദിച്ചതാണു പാര്‍ക്കിനെ കുരുക്കിലാക്കിയത്. വന്‍കിട കമ്പനികളെ സ്വധീനിച്ചു വന്‍ തുക ചോയി സ്വന്തമാക്കുകയായിരുന്നു.

സുഹൃത്തിന് അഴിമതി നടത്തുവാന്‍ സ്വന്തം പദവി ദുരുപയോഗം ചെയ്തു; ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയെ പുറത്താക്കി

ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയെ ഇംപീച്ച് ചെയ്യാനുള്ള പാര്‍ലമെന്റെ് തീരുമാനത്തിനു ഭരണഘടനാ കോടതിയുടെ അംഗീകാരം ലഭിച്ചു. പദവിയിലിരിക്കേ അഴിമതി നടത്തുവാന്‍ കൂട്ടുനിന്നുവെന്ന കുറ്റത്തിനാണ് ഗ്യൂന്‍ഹൈ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുന്നത്.

തന്റെ അടുത്ത സുഹൃത്തിന് അഴിമതി നടത്തുന്നതിനായി പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്‌തെന്നുള്ളതാണ് പ്രസിഡന്റിന് എതിരെ ഉയരുന്ന ആരോപണം. പ്രസിഡന്റ് പദം നഷ്ടമായ പാര്‍കിനെ നിയമനടപടികള്‍ക്ക് വിധേയമാക്കും.

ചോയി സൂണ്‍സില്‍ എന്ന വനിതാ സുഹൃത്തിനു ഭരണത്തില്‍ ഇടപെടാന്‍ സ്വാതന്ത്ര്യം അനുവദിച്ചതാണു പാര്‍ക്കിനെ കുരുക്കിലാക്കിയത്. വന്‍കിട കമ്പനികളെ സ്വധീനിച്ചു വന്‍ തുക ചോയി സ്വന്തമാക്കുകയായിരുന്നു. ഇതിനു പ്രസിഡന്റായിരുന്ന പാര്‍ക്ക് കൂട്ടുനിന്നുവെന്നാണ് ആരോപണം ഉയരുന്നത്.

പ്രസിഡന്റിനെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇടക്കാല ഭരണാധികാരിയായി ചുമതലയേല്‍ക്കും. മേയില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More >>