ഫുട്ബോൾ മത്സരം കാണാൻ സ്ത്രീകൾ സ്റ്റേഡിയത്തിൽ; ചരിത്രമെഴുതി സൗദി അറേബ്യ

സ്റ്റേ​ഡി​യ​ത്തി​ൽ വനിതകൾക്കായി പ്ര​ത്യേ​ക​ ഇരിപ്പിടങ്ങൾ തയ്യാറാക്കിയിരുന്നു. വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന മു​റി​യും വി​ശ്ര​മ സ്ഥ​ല​വും പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.

ഫുട്ബോൾ മത്സരം കാണാൻ സ്ത്രീകൾ സ്റ്റേഡിയത്തിൽ; ചരിത്രമെഴുതി സൗദി   അറേബ്യ

ജി​ദ്ദ​യി​ലെ കിം​ഗ് അ​ബ്ദു​ള്ള സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ അ​ൽ അ​ഹ്‌​ലി​യും അ​ൽ ബാ​ത്തും തമ്മിൽ നടന്ന മത്സരം ചരിത്രത്തിൽ ഇടംനേടി. ച​രി​ത്രം പി​റ​ന്ന​ത് ഗാ​ല​റി​യി​ലാ​യി​രു​ന്നു. സൗ​ദി വ​നി​ത​ക​ൾ ആ​ദ്യ​മാ​യി സ്റ്റേ​ഡി​യ​ത്തി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം കാ​ണാ​നെ​ത്തി​യ മത്സരമായിരുന്നു ഇത്. നി​ര​വ​ധി വ​നി​ത​ക​ളാ​ണ് ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​ൽ പങ്കാളികളാവാൻ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​ത്.

ഡ്രൈ​വിം​ഗി​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി ഫു​ട്ബോ​ൾ മ​ത്സ​രം വീ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം സൗ​ദി വ​നി​ത​ക​ൾ​ക്ക് ല​ഭി​ച്ച​ത്. പ​ല വ​നി​ത​ക​ളും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ എ​ത്തി​യ​ത്. സ്റ്റേ​ഡി​യ​ത്തി​ൽ വനിതകൾക്കായി പ്ര​ത്യേ​ക​ ഇരിപ്പിടങ്ങൾ തയ്യാറാക്കിയിരുന്നു. വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന മു​റി​യും വി​ശ്ര​മ സ്ഥ​ല​വും പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.ജ​നു​വ​രി18​നു ദ​മാ​മി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലും വ​നി​ത​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​റ്റു ന​ഗ​ര​ങ്ങ​ളി​ൽ മ​ത്സ​രം കാ​ണാ​ൻ പോ​കു​ന്ന അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ദി എ​യ​ർ​ലൈ​ൻ​സ് സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സൗ​ദി ദേ​ശീ​യ ദി​നം പ്ര​മാ​ണി​ച്ച് സെ​പ്റ്റം​ബ​റി​ൽ റി​യാ​ദി​ലെ സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ക്കാ​ൻ വ​നി​ത​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യി​രു​ന്നി​ല്ല.വ​നി​ത​ക​ൾ​ക്ക് ജൂ​ൺ​മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഡ്രൈ​വ് ചെ​യ്യാ​നും അ​നു​മ​തി​യു​ണ്ടാ​വും. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി സൗദി സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെ അഴിമതി തുടച്ചു നീക്കാൻ രാജകുടുംബാംഗങ്ങളെയടക്കം അറസ്റ്റ് ചെയ്തു കൊണ്ടാണ് സൗദി മാറ്റങ്ങൾക്ക് തുടക്കമിട്ടത്.


Read More >>