തല മറയ്ക്കാതെ സൗദിയിലെത്തിയ ജര്‍മന്‍ ചാന്‍സലറുടെ മുടി മാസ്‌ക് ചെയ്ത് സൗദി ചാനല്‍

ഐക്യരാഷ്ട്ര സംഘടനയുടെ വനിതാവകാശ കമ്മീഷനില്‍ അംഗമാണ് സൗദി അറേബ്യ. സംഭവത്തെ 'വനിതാവകാശങ്ങളുടെ മുഖത്തേറ്റ അടി'യെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചു.

തല മറയ്ക്കാതെ സൗദിയിലെത്തിയ ജര്‍മന്‍ ചാന്‍സലറുടെ മുടി മാസ്‌ക് ചെയ്ത്  സൗദി ചാനല്‍

തലമറയ്ക്കാതെ സൗദി അറേബ്യയിലെത്തിയ ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെർക്കലിന്റെ തലമുടി മറച്ച് ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത സൗദി ടിവി ചാനലിന്റെ നടപടി ആഗോളതലത്തില്‍ കൗതുകത്തിനും പരിഹാസത്തിനും കാരണമായി. സൗദിയില്‍ എല്ലാ മതങ്ങളില്‍പ്പെട്ട സ്ത്രീകളും തല മറയ്ക്കണമെന്ന നിര്‍ദ്ദേശം പാലിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ ഞായറാഴ്ച എയ്ഞ്ചല മെർക്കൽ രാജ്യത്ത് സന്ദര്‍ശനം നടത്തിയത്. ഈ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളിലാണ് ഒരു ടിവി ചാനല്‍ എയ്ഞ്ചല മെർക്കലിന്റെ തല മാസ്‌ക് ചെയ്ത് കാണിച്ചത്.

ഐക്യരാഷ്ട്ര സഭയുടെ വനിതാവകാശ കമ്മീഷനില്‍ ഏറ്റവുമൊടുവിലായി ഉള്‍പ്പെടുത്തിയ രാജ്യമാണ് സൗദി അറേബ്യ. സംഭവത്തെ 'വനിതാവകാശങ്ങളുടെ മുഖത്തേറ്റ അടി'യെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചു. 'വീടിന് തീയിടുന്ന സ്വഭാവ വൈകല്യമുള്ളയാളെ ഫയര്‍ഫോഴ്‌സ് തലവനാക്കുന്നതിന് തുല്യമാണ് സൗദിയെ യുഎന്‍ വനിതാവകാശ കമ്മീഷനില്‍ അംഗമാക്കിയതെന്ന് യുഎന്‍ വാച്ച് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹില്ലല്‍ ന്യൂവര്‍ പറഞ്ഞു. ''സ്ത്രീകളോട് സൗദി അറേബ്യ കാണിക്കുന്ന വിവേചനം നിയമത്തിന്റെ പിന്തുണയോടു കൂടിയുള്ളതാണ്. ഒരു സ്ത്രീയുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം പുരുഷനാല്‍ ഇവിടെ നിയന്ത്രിക്കപ്പെടുന്നു'' ഫ്രാന്‍സ് 24 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ പോലും അനുവാദമില്ലാത്ത രാജ്യത്തെ എന്തിനാണ് സ്ത്രീശാക്തികരണത്തിനായുള്ള കമ്മീഷനില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു.

Read More >>