11 പേരെ വിവാഹം കഴിച്ചതിന് സോമാലിയൻ വനിതയെ അൽ ഷബാബ് കല്ലെറിഞ്ഞു കൊന്നു

ശരീഅത്ത് നിയമപ്രകാരമാണ് യുവതിയെ കല്ലെറിഞ്ഞു കൊന്നതെന്ന് അവർ വിശദീകരിച്ചു.

11 പേരെ വിവാഹം കഴിച്ചതിന് സോമാലിയൻ വനിതയെ അൽ ഷബാബ് കല്ലെറിഞ്ഞു കൊന്നു

മുൻ ഭർത്താക്കന്മാരെ വിവാഹമോചനം നടത്താതെ 11 വിവാഹം കഴിച്ച സോമാലിയൻ യുവതിയെ തീവ്രവാദ സംഘടനയായ അൽ ശബാബ് കല്ലെറിഞ്ഞു കൊന്നു. അൽ ഖ്വയ്‌ദയുമായി കൂറ് പുലർത്തുകയും അവരുടെ ആദർശങ്ങളെ പിൻപറ്റുകയും ചെയ്യുന്ന സംഘടനയാണ് അൽ ഷബാബ്. സൊമാലിയയുടെ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്ന അൽ ഷബാബ് ആക്രമണങ്ങളും പരിശോധനകളും ഇടക്കിടെ അഴിച്ചു വിടാറുണ്ട്.

ശരീഅത്ത് നിയമപ്രകാരമാണ് യുവതിയെ കല്ലെറിഞ്ഞു കൊന്നതെന്ന് അവർ വിശദീകരിച്ചു. ഇസ്‌ലാമിക നിയമപ്രകാരം ബഹുഭർത്തൃത്വം നിയമവിരുദ്ധമാണ്. അതേ സമയം പുരുഷന്മാർക്ക് നാല് പേരെ വരെ വിവാഹം കഴിക്കാമെന്ന ഇളവും ഇസ്ലാമിലുണ്ട്.

"നിയമാനുസൃതമായ ഒരാളുൾപ്പെടെ അവർക്ക് മൊത്തം 11 ഭർത്താക്കന്മാരുണ്ടായിരുന്നു. ഓരോരുത്തരും അവർ തന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ടു."- അൽ ഷബാബ് ഗവർണർ മുഹമ്മദ് അബൂ ഉസാമ പറഞ്ഞു.

Read More >>