സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ വാണിജ്യക്കപ്പല്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്

കപ്പലില്‍ അതിക്രമിച്ചു കയറിയ കടല്‍ക്കൊള്ളക്കാര്‍ 11 ജീവനക്കാരേയടക്കം പുട്‌ലാന്‍ഡിലെ ഈല്‍ തീരത്തേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു

സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ വാണിജ്യക്കപ്പല്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ വാണിജ്യക്കപ്പല്‍ സോമാലിയന്‍ കടലില്‍ വെച്ച് സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. സോമാലിയന്‍ ഗവണ്‍മെന്റ് ആന്റി പൈറസി മുന്‍ ഉദ്യോഗസ്ഥന്‍ അബ്ദുറസാഖ് മുഹമ്മദ് ദിര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞതാണ് ഇക്കാര്യം.

കപ്പല്‍ കൊള്ളക്കാര്‍ തീരത്തേക്ക് അടുപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ''സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒരു ഇന്ത്യന്‍ വാണിജ്യക്കപ്പല്‍ തട്ടിയെടുത്തതായി മനസിലാക്കുന്നു. കപ്പലിപ്പോള്‍ തീരത്തേക്ക് അടുപ്പിക്കുകയാണ്'' അബ്ദുറസാഖ് മുഹമ്മദ് ദിര്‍ പറയുന്നു. ദുബായില്‍ നിന്ന് ബൊസാസോയിലേക്ക് പോകുകയായിരുന്ന ഇന്ത്യന്‍ കപ്പലാണ് റാഞ്ചിയത്. കപ്പലില്‍ അതിക്രമിച്ചു കയറിയ കടല്‍ക്കൊള്ളക്കാര്‍ 11 ജീവനക്കാരേയടക്കം പുട്‌ലാന്‍ഡിലെ ഈല്‍ തീരത്തേക്ക് കൊണ്ടുപോയതായി അദ്ദേഹം പറയുന്നു.