"തെറ്റായ ബുദ്ധിസം"; ഇന്ത്യൻ സന്യാസിമാർക്ക് സിചുവാനിൽ‌ വിലക്ക്

സന്യാസിമാർക്കെതിരെ തെറ്റായ മതപഠനം നടത്തിയതിന് നടപടി എടുക്കുമെന്നാണ് റിപ്പോർ‌ട്ടുകൾ‌ സൂചിപ്പിക്കുന്നത്

തെറ്റായ ബുദ്ധിസം; ഇന്ത്യൻ സന്യാസിമാർക്ക് സിചുവാനിൽ‌ വിലക്ക്

മതഭിന്നത വളർത്തുന്നു എന്നാരോപിച്ച് ചെെനയുടെ തെക്ക് പടിഞ്ഞാറൻ സിചുവാൻ പ്രവശ്യയിൽ ഇന്ത്യൻ ബുദ്ധസന്യാസിമാർ‌ക്ക് മത പഠനത്തിന് വിലക്ക്. സന്യാസിമാർക്കെതിരെ തെറ്റായ മതപഠനം നടത്തിയതിന് നടപടി എടുക്കുമെന്നാണ് റിപ്പോർ‌ട്ടുകൾ‌ സൂചിപ്പിക്കുന്നത്. ലിത്തോങ് കൗണ്ടിയിൽ ബുദ്ധമതം തെറ്റായ രീതിയിൽ പഠിപ്പിക്കുന്ന ചില ഇന്ത്യൻ സന്യാസിമാരെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്,

ടിബറ്റൻ ബുദ്ധിസ്റ്റ് പഠനകേന്ദ്രങ്ങളിൽ നിന്നും ഏറ്റവും ഉന്നത വിദ്യാഭ്യാസ ബിരുദമായ ​ഗെ​ഗ്സ് ഹാരംമ്പ നേടിയവർ ലിറ്റാങ് കൗണ്ടിയിൽ ദേശഭക്തി ക്ലാസുകൾ നടത്താറുണ്ട്. ബുദ്ധമതം പഠിപ്പിക്കുന്നതും ഇവരാണ്. മറ്റ് ലോക രാജ്യങ്ങളിൽ നിന്നും മതപഠനം കരസ്ഥമാക്കിയാലും ചെെനയിൽ ബുദ്ധമതം പഠിപ്പിക്കണമെങ്കിൽ ബിരുദമായ ​ഗെ​ഗ്സ് ഹാരംമ്പ നേടണമെന്നും എന്ന് അധികൃതർ ​ഗ്ലോബൽ ടെെംസിനോട് വെളിപ്പെടുത്തിയത്.

ദേശഭക്തി ക്ലാസുകളിൽ മോശമായി പെരുമാറുകയോ അല്ലെങ്കിൽ വിഘടനവാദികളുടെ ഏതെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നവരെ കർശനമായി നിരീക്ഷിക്കുകയും, പൊതുജനങ്ങളിൽ ബുദ്ധമതം പഠിപ്പിക്കുന്നതിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. ​ഗെക്സ് ഹാരംമ്പ നേടാനായി നിരവധി മാനദണ്ഡങ്ങളാണ് ഉള്ളത്. പരീക്ഷയും സംവാദങ്ങളും നിരവധി പരീക്ഷകളാണ് ഇവർക്ക് മുന്നിലുള്ളത്. 2004 മുതൽ ടിബറ്റൻ പ്രവശ്യയിൽ നിന്നും 105 സന്യാസിനിമാരാണ് ഗെ​ഗ്സ് ഹാരംമ്പ അര‍ഹത നേടിയിട്ടുള്ളത്.

Read More >>