സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഖത്തറിനോട് അനുതാപം പ്രകടിപ്പിച്ചാല്‍ കനത്ത ശിക്ഷ; യുഎഇ ജനറല്‍ പ്രൊസിക്യൂട്ടറുടെ താക്കീത്

ഖത്തറിന് അനുകൂലമായി ഏത് രീതിയില്‍ പങ്കെടുത്താലും മൂന്ന് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് അല്ലെങ്കില്‍ കുറഞ്ഞത് 500, 000 ദിര്‍ഹം പിഴയോ അനുഭവിക്കേണ്ടി വരുമെന്നും ഷംസി താക്കീത് നല്‍കി.

സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഖത്തറിനോട് അനുതാപം പ്രകടിപ്പിച്ചാല്‍ കനത്ത ശിക്ഷ; യുഎഇ ജനറല്‍ പ്രൊസിക്യൂട്ടറുടെ താക്കീത്

സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്നത് സൈബര്‍ കുറ്റകൃത്യമായി കണക്കാക്കുമെന്ന് യുഎഇ ജനറല്‍ പ്രൊസിക്യൂട്ടര്‍ ഹമാദ് സൈഫ് അല്‍-ഷംസി മുന്നറിയിപ്പ് നല്‍കി. അത്തരം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരേ നിയമനടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഖത്തറിന് അനുകൂലമായി ഏത് രീതിയില്‍ പങ്കെടുത്താലും മൂന്ന് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് അല്ലെങ്കില്‍ കുറഞ്ഞത് 500, 000 ദിര്‍ഹം പിഴയോ അനുഭവിക്കേണ്ടി വരുമെന്നും ഷംസി താക്കീത് നല്‍കി. ഗള്‍ഫ് അറബ് മേഖലയിലെ ഖത്തറിന്‌റെ ഉത്തരവാദിത്തമില്ലാത്തതും ആക്രമണസ്വഭാവമുള്ളതുമായ നയങ്ങള്‍ കാരണമാണ് ഈ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

ഖത്തറുമായി ബന്ധം വിച്ഛേദിക്കുന്ന എട്ടാമത്തെ രാജ്യമായി മൗറിത്താനിയ. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ്, യെമെന്‍, മാലദ്വീപ്, മൊറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു.

Read More >>