നീലച്ചിത്ര നായികയുമായി ട്രംപിന് ലൈം​ഗിക ബന്ധം; പുറത്തു പറയാതിരിക്കാൻ 130,000 ഡോളര്‍ നൽകി

​2006ൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്‍റിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും അടുപ്പത്തിലായതുമെന്നാണ് റിപോർട്ട്. ട്രംപിന്‍റെ വിവാഹശേഷമായിരുന്നു ഇത്.

നീലച്ചിത്ര നായികയുമായി ട്രംപിന് ലൈം​ഗിക ബന്ധം; പുറത്തു പറയാതിരിക്കാൻ 130,000 ഡോളര്‍ നൽകി

അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. സ്റ്റോമി ഡാനിയൽ‌സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന നീലച്ചിത്ര നായിക സ്റ്റെഫാനി ക്ലിഫോർഡുമായി ട്രംപിന് ബന്ധമുണ്ടായിരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നത്. ഈ വിവരം മറച്ചുവയ്ക്കുന്നതിന് ക്ലിഫോർഡിന് 1,30,000 ഡോളർ ട്രംപ് നൽകിയെന്ന് വാൾസ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തത്.

​2006ൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്‍റിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും അടുപ്പത്തിലായതുമെന്നാണ് റിപോർട്ട്. ട്രംപിന്‍റെ വിവാഹശേഷമായിരുന്നു ഇത്. 2005ലാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്. അന്നത്തെ ചില പത്രങ്ങളിൽ ട്രംപ്-മെലാനിയ ബന്ധത്തിൽ വിള്ളൽ എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും ട്രംപ് ഇത് നിഷേധിച്ചിരുന്നു. 38കാരിയായ സ്റ്റോമി ഡാനിയൽസ് 2016ലാണ് നീലച്ചിത്രങ്ങളിലെ അഭിനയം അവസാനിപ്പിച്ചത്.

ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ഇതേക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നുമായിരുന്നു സ്റ്റോമി ഡാനിയൽസിന്‍റെ അഭിഭാഷകൻ കെയ്ത് ഡേവിഡ്സൺ പറഞ്ഞത്. നേരത്തെ, അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയത്തും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന ട്രംപിനെതിരെ നിരവധി ലൈംഗികാരോപണങ്ങൾ ഉയർന്നിരുന്നു. 16 ലൈംഗികാരോപണങ്ങളാണ് അന്ന് ട്രംപിനെതിരെ ഉയർന്നത്.

Read More >>