കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനം; നിരവധിപേര്‍ മരിച്ചു

അമ്പതുപേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മരണസംഘ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനം; നിരവധിപേര്‍ മരിച്ചു

അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനം. അമ്പതുപേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ഇതില്‍ ഒമ്പതുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തൊണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഘ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഇന്ന് രാവിലെയായിരുന്നു സ്‌ഫോടനം. എംബസി കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും തകര്‍ന്നിട്ടുണ്ട്.

അതേസമയം എംബസി ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. അതേസമയം സ്‌ഫോടനത്തിന്റെ ചിത്രങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമല്ല. വാസിര്‍ അക്ബര്‍ ഖാന്‍ ഏരിയയിലെ എംബസി കെട്ടിടത്തിന് സമീപത്തായിരുന്നു സ്‌ഫോടനം. വാഹനത്തില്‍ ഘടിപ്പിച്ച ബോംബ് ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നത്.