യാഥാസ്ഥിക നിലപാടിന് മാറ്റം; സ്വര്‍ഗ്ഗാനുരാഗിയായ ആദ്യ വനിതാ പ്രധാനമന്ത്രി സെര്‍ബിയയ്ക്ക്

അയര്‍ലന്‍ഡില്‍ സ്വവര്‍ഗ്ഗാനുരാഗിയായ ലിയോ വരാഡ്കര്‍ പ്രധാനമന്ത്രിയായി അവരോധിതനായതിന് തൊട്ടു പിന്നാലെയാണ് സെര്‍ബിയയിലും ഇത്തരം നീക്കമുണ്ടായത്. എന്നാൽ അയര്‍ലന്‍ഡില്‍ നിന്ന് വിഭിന്നമായി പൊതുവെ ലൈംഗിക ന്യൂനപക്ഷ, സ്വര്‍ഗ്ഗാനുരാഗ വിഷയങ്ങളില്‍ യാഥാസ്ഥിക നിലപാടാണ് സെര്‍ബിയ പിന്തുടർന്നിരുന്നത്. അതിനാല്‍ നാല്പത്തിയൊന്നുകാരിയായ അന ബെര്‍ണബിച്ചിന്റെ രംഗപ്രവേശം, സെര്‍ബിയയിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വൻ പ്രതീക്ഷയാണ് നല്‍കുന്നത്.

യാഥാസ്ഥിക നിലപാടിന്  മാറ്റം; സ്വര്‍ഗ്ഗാനുരാഗിയായ ആദ്യ വനിതാ പ്രധാനമന്ത്രി സെര്‍ബിയയ്ക്ക്

സ്വര്‍ഗ്ഗാനുരാഗിയായ ആദ്യ വനിതാ പ്രധാനമന്ത്രി സെര്‍ബിയയ്ക്ക്. സെര്‍ബിയൻ പ്രസിഡന്റ് അലക്‌സാണ്ട്ര വ്യൂസിക് അന ബെർണബിച്ചിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതോടെയാണ് സ്വര്‍ഗ്ഗാനുരാഗിയായ ആദ്യ വനിതാ പ്രധാനമന്ത്രിയാകാൻ അന ബെർണബിച്ചിന് സാഹചര്യമൊരുങ്ങിയത്. ഇനി പാര്‍ലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക പിന്തുണ കൂടി ലഭിക്കുകയെ വേണ്ടൂ.

അയര്‍ലന്‍ഡില്‍ സ്വവര്‍ഗ്ഗാനുരാഗിയായ ലിയോ വരാഡ്കര്‍ പ്രധാനമന്ത്രിയായി അവരോധിതനായതിന് തൊട്ടു പിന്നാലെയാണ് സെര്‍ബിയയിലും ഇത്തരം നീക്കമുണ്ടായത്. എന്നാൽ അയര്‍ലന്‍ഡില്‍ നിന്ന് വിഭിന്നമായി പൊതുവെ ലൈംഗിക ന്യൂനപക്ഷ, സ്വര്‍ഗ്ഗാനുരാഗ വിഷയങ്ങളില്‍ യാഥാസ്ഥിക നിലപാടാണ് സെര്‍ബിയ പിന്തുടർന്നിരുന്നത്. അതിനാല്‍ അന ബെര്‍ണബിച്ചിന്റെ രംഗപ്രവേശം സെര്‍ബിയയിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വൻ പ്രതീക്ഷയാണ് നല്‍കുന്നത്.

നാല്പത്തിയൊന്നുകാരിയായ അന ബര്‍ണബിച്ച് നിലവില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പു മന്ത്രിയാണ്. ഇംഗ്ലണ്ടിലെ ഹള്ളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ അന സ്വതന്ത്രയായാണ് ഈ സ്ഥാനത്തേക്കെത്തുന്നത്.

സ്വര്‍ഗ്ഗാനുരാഗികളോടും ട്രാന്‍സ്‌ജെന്‍ഡറുകളോടും വെച്ചു പുലര്‍ത്തുന്ന മോശമായ സമീപനത്തില്‍ മാറ്റം വരുത്താത്ത രാജ്യങ്ങളില്‍ ഒന്നായാണ് സെര്‍ബിയയെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അന ബര്‍ണബിച്ച് പ്രധാനമന്ത്രിയാകുന്നത്തൂടെ ഈ സമീപനത്തിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.


Read More >>