സൗദി കിരീടാവകാശി 19ന് ഇന്ത്യയിൽ; സൗദി ജയിലുകളിൽ കഴിയുന്ന മലയാളികൾക്ക് മോചനത്തിനു സാദ്ധ്യത

അതുകൊണ്ട് തന്നെ 4000ഓളം മലയാളികൾ ജയിൽ മോചിതരായേക്കുമെന്നാണ് വിവരം.

സൗദി കിരീടാവകാശി 19ന് ഇന്ത്യയിൽ; സൗദി ജയിലുകളിൽ കഴിയുന്ന മലയാളികൾക്ക് മോചനത്തിനു സാദ്ധ്യത

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈ മാസം 19ന് ഇന്ത്യയിലെത്തും. ജൂൺ മാസത്തിൽ ജപ്പാനില്‍ വെച്ച് നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. ന്യൂഡൽഹിയിൽ പുതുതായി പണി കഴിപ്പിച്ച സൗദി അറേബ്യൻ എംബസിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.

അതേ സമയം, ചെറിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് സൗദി അറേബ്യൻ ജയിലുകളിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനു കൂടി ഇദ്ദേഹത്തിൻ്റെ സന്ദർശനം വഴി തെളിയ്ക്കുന്നുണ്ട്. ചെറു കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട് സൗദി ജയിലുകളിൽ കഴിയുന്നത് ഏതാണ് 5000ലധികം ഇന്ത്യക്കാരാണ്. ഇതിൽ 80 ശതമാനത്തോളം മലയാളികളും. അതുകൊണ്ട് തന്നെ 4000ഓളം മലയാളികൾ ജയിൽ മോചിതരായേക്കുമെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഊര്‍ജം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിന് ധാരണയായിരുന്നു. സൗദി ആരാംകോയുമായി സഹകരിച്ചുള്ള വിവിധ പദ്ധതികളും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.