സൗ​ദി ദേ​ശീ​യ പൈ​തൃ​കോ​ത്സ​വം 'ജ​നാ​ദി​രി​യ' 2020 ന​വം​ബ​റി​ൽ

മേളയുടെ ഉള്ളടക്കവും,പരിപാടികളും വിപുലീകരിക്കാനാണ് സാംസ്കാരിക മ​ന്ത്രാ​ല​യം ആ​​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ വ​ക്​​താ​വ്​ അ​ബ്​​ദു​ൽ ക​രീം അ​ൽ​ഹു​മൈ​ദ്​ പ​റ​ഞ്ഞു

സൗ​ദി ദേ​ശീ​യ പൈ​തൃ​കോ​ത്സ​വം ജ​നാ​ദി​രി​യ 2020 ന​വം​ബ​റി​ൽ

സൗദി അറേബ്യയുടെ ദേശീയ പൈതൃകോത്സവമായ 'ജ​നാ​ദി​രി​യ' 2020 നവംബറിൽ നടത്താൻ സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചു . നാഷണൽ ഗാർഡ് മന്ത്രായലത്തിൽ നിന്ന് പരിപാടിയുടെ ചുമതല കഴിഞ്ഞ ജൂലൈയിൽ സാംസ്കാരിക മന്ത്രാലയം ഏറ്റെടുത്തിരുന്നു. സൗദിയുടെ പൈതൃകത്തിന്റെ ആഴം പ്രതിഫലിക്കുന്ന രീതിയിൽ മേളയുടെ ഉള്ളടക്കവും,പരിപാടികളും വിപുലീകരിക്കാനാണ് സാംസ്കാരിക മ​ന്ത്രാ​ല​യം ആ​​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ വ​ക്​​താ​വ്​ അ​ബ്​​ദു​ൽ ക​രീം അ​ൽ​ഹു​മൈ​ദ്​ പ​റ​ഞ്ഞു.മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി മേ​ള ഗം​ഭീ​ര​മാ​ക്കാ​നു​ള്ള നടപടികൾ സാംസ്‌കാരിക മന്ത്രാലയം ആരംഭിച്ച് കഴിഞ്ഞു.

ജി ഉച്ചകോടിക്ക് സൗദി ആഥിയേത്വം വഹിക്കുന്നതിനാൽ ഉച്ചകോടിക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് സൗദിയിലെത്തുന്നവർക്ക് ആസ്വദിക്കാനുള്ള അവസരമായി മേള മാറുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. അതോടൊപ്പം തന്നെ അടുത്ത മേളയുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ചും ആലോചന നടന്ന് വരികയാണ്,അടുത്ത മൂന്ന് വർഷത്തേക്ക് മേള മികവുറ്റതാക്കുന്നതിന്റെ ഭാഗമായാണിത് . രാജ്യത്ത് സാംസ്കാരിക നവോത്ഥാനം ലക്ഷ്യമിട്ട് വിദഗ്ദരായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൂടിയാലോചനകൾ നടന്ന് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1985 മുതൽ മേള നടത്തുന്നത് ഗാർഡ് മന്ത്രായലമാണ്. രാജ്യത്തിന്റെ പൈ​തൃ​ക​ത്തി​ലേ​ക്കും ച​രി​ത്ര​ത്തി​ലേ​ക്കും വെ​ളി​ച്ചം വീ​ശു​ന്ന ഏ​റ്റ​വും വ​ലി​യ പ്രകാശ ഗോപുരമാണ് ജ​നാ​ദി​രി​യ എന്ന് അവകാശപ്പെട്ട അദ്ദേഹം സാംസ്കാരിക വകുപ്പ് നടത്തുന്ന മേളയെന്ന നിലയിൽ ഇക്കുറി ജനാദിരിയ ശ്രദ്ധേയമാവുമെന്നും കൂട്ടിച്ചേർത്തു.

Read More >>