അച്ചടക്കം പരിശീലിപ്പിക്കുന്നതിനായി സൗദി യോഗ പ്രോത്സാഹിപ്പിക്കുന്നു

യോഗക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ പേരിൽ അറബ് യോഗ ഫൗണ്ടേഷൻ്റെ സ്ഥാപക കൂടിയായ നൗഫിന് വധഭീഷണി പോലും നേരിടേണ്ടി വന്നിരുന്നു.

അച്ചടക്കം പരിശീലിപ്പിക്കുന്നതിനായി സൗദി യോഗ പ്രോത്സാഹിപ്പിക്കുന്നു

പൗരന്മാരിൽ അച്ചടക്കം പരിശീലിപ്പിക്കുന്നതിൻ്റെ ഭാഗമായി സൗദി യോഗ പ്രോത്സാഹിപ്പിക്കുന്നു. തുറന്ന അച്ചടക്കമുള്ള ഇസ്ലാം എന്നതാണ് യോഗ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സൗദി ലക്ഷ്യമിടുന്നത്.

സൗദിയിൽ യോഗ അനുവദനീയമായിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷത്തോടെ ഈ സമീപനം മാറുകയും യോഗക്ക് നിയമപരമായ അംഗീകാരം നൽകുകയും ചെയ്തു. യോഗ അനുവദനീയമാക്കാനായി നൗഫ് മർവായ് എന്ന യുവതി നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് യോഗക്ക് സൗദി ഭരണകൂടം അനുവാദം നൽകിയത്. യോഗക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ പേരിൽ അറബ് യോഗ ഫൗണ്ടേഷൻ്റെ സ്ഥാപക കൂടിയായ നൗഫിന് വധഭീഷണി പോലും നേരിടേണ്ടി വന്നിരുന്നു.

പരസ്യമായി യോഗ ചെയ്യാനോ വ്യായാമം ചെയ്യാനോ ഇപ്പൊഴും രാജ്യത്ത് അനുവാദമില്ലെങ്കിലും ഈ പുതിയ മാറ്റം സൗദി വനിതകൾസ്വീകരിച്ചു കഴിഞ്ഞു. മക്കയും മദീനയുമുൾപ്പെടെ രാജ്യത്തിൻ്റെ പല സ്ഥലങ്ങളിലും യോഗ സെൻ്ററുകൾ തുറന്നു കഴിഞ്ഞു.

Story by
Read More >>