കൊലക്കേസ് പ്രതികള്‍ക്കു കോടതി ജാമ്യം നല്‍കി; ദക്ഷിണാഫ്രിക്കയില്‍ അക്രമാസക്തരായ ജനം തെരുവിലിറങ്ങി

ദക്ഷിണാഫ്രിക്കയിലെ കൊളിഗ്നിയില്‍ പതിനാറുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു കോടതി ജാമ്യം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ആയിരക്കണക്കിനുപേരാണ് കോടതി നടപടികളില്‍ പ്രതിഷേധിച്ചു തെരുവിലിറങ്ങിയത്.

കൊലക്കേസ് പ്രതികള്‍ക്കു കോടതി ജാമ്യം നല്‍കി; ദക്ഷിണാഫ്രിക്കയില്‍ അക്രമാസക്തരായ ജനം തെരുവിലിറങ്ങി

കൊലക്കേസ് പ്രതികള്‍ക്കു കോടതി ജാമ്യം നല്‍കയതിനെതിരെ ദക്ഷിണാഫ്രിക്കയില്‍ കലാപം. ദക്ഷിണാഫ്രിക്കയിലെ കൊളിഗ്നിയില്‍ പതിനാറുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു കോടതി ജാമ്യം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ആയിരക്കണക്കിനുപേരാണ് കോടതി നടപടികളില്‍ പ്രതിഷേധിച്ചു തെരുവിലിറങ്ങിയത്.

കറുത്ത വര്‍ഗ്ഗക്കാരനായ ബാലനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പീറ്റര്‍ ഡൂര്‍വാഡ് (26), ഫിലിപ്പ് ജട്ട് (34) എന്നീ വെള്ളക്കാര്‍ക്കു ജാമ്യം അനുവദിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. കഴിഞ്ഞ ഏപ്രില്‍ 20നാണ് ബാലന്‍ കൊല്ലപ്പെട്ടത്. പൊലീസ് അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസം പ്രതികള്‍ക്കു കോടതി ജാമ്യം അനുവദിച്ചതാണു പ്രശ്‌നങ്ങള്‍ക്കു കാരണം.

പ്രതികളുടെ ജാമ്യം തടയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും പോലീസിനു നേര്‍ക്ക് കല്ലെറിയുകയും ചെയ്തു. വെള്ളക്കാരുടെ പല വ്യാപാര സ്ഥാപനങ്ങളും അക്രമത്തിനിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാരെ ടിയര്‍ ഗ്യാസും ഗ്രനേഡും ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണ് പൊലീസ് പിരിച്ചുവിട്ടത്.

ബാലന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നും പ്രദേശത്ത് വെള്ളക്കാര്‍ക്കു നേരേ വ്യാപകമായി അക്രമങ്ങള്‍ നടന്നിരുന്നു.