നൂറുശതമാനം വരുമാനവും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്ക്; പ്രഖ്യാപനവുമായി റയാൻ മർഫി

അവരുടെ പ്രവർത്തനങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. കൂടുതൽ സഹായങ്ങൾ നൽകിയാൽ അവർക്ക് കൂടുതൽ പ്രവർത്തിക്കാനാകും

നൂറുശതമാനം വരുമാനവും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്ക്; പ്രഖ്യാപനവുമായി റയാൻ മർഫി

അമേരിക്കയിലെ പ്രശസ്ത ടെലിവിഷൻ പ്രോഗ്രാമറും എഴുത്തുകാരനും സംവിധായകനും പ്രൊഡ്യൂസറുമൊക്കെയാണ് റയാൻ മർഫി. അതിനാൽ തന്നെ നിരന്തരം വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നയാളാണ് ഇദ്ദേഹം. എന്നാൽ ഇപ്പോൾ അദ്ദേഹം വാർത്തയായിരിക്കുന്നത് ഒരു പ്രഖ്യാപനത്തിലൂടെയാണ്.

"തൻ്റെ പുതിയ എഫ്.എക്സ് ഷോയിലൂടെ ലഭിക്കുന്ന വരുമാനത്തിൻ്റെ 100 ശതമാനവും എൽജിബിറ്റിഐ കമ്മ്യൂണിറ്റിയ്ക്ക് അവരുടെ പ്രവർത്തനങ്ങൾക്കായി നൽകും" എന്നാണ് റയാൻ മർഫി പ്രഖ്യാപിച്ചിരിക്കുന്നത്. തൻ്റെ ട്വിറ്ററിലൂടെയാണ് റയാൻപ്രഖ്യാപനം നടത്തിയത്. ട്വീറ്റ് കണ്ട, എൽജിബിറ്റി കമ്മ്യൂണിറ്റിയിൽ പെട്ട ധാരാളം പേർ സന്തോഷമറിയിച്ച് റീട്വീറ്റും ചെയ്തിട്ടുണ്ട്.

അവരുടെ പ്രവർത്തനങ്ങൾ അത്ഭുതപ്പെടുത്തുന്നതാണെന്നും കൂടുതൽ സഹായങ്ങൾ നൽകിയാൽ അവർക്ക് കൂടുതൽ പ്രവർത്തിക്കാനാകും എന്നുമുള്ള വിശ്വാസമാണ് ഇത്തരമൊരു തീരുമാനത്തിൽ തന്നെ എത്തിച്ചതെന്ന് റയാൻ പറഞ്ഞു

വരുന്ന 14 ദിവസങ്ങളിൽ എനിക്കറിയാവുന്ന ഒരു കൂട്ടത്തെ പ്രോത്സാഹിപ്പിക്കും എന്നും , നിങ്ങളും അത്തരത്തിൽ ചെയ്യണം എന്നും റയാൻ ട്വിറ്റിലൂടെ ആവശ്യപ്പെട്ടു.


Read More >>