കെജിബിയുടെ തിരിച്ചുവരവ്: പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആശങ്കയില്‍

കിഴക്കന്‍ യൂറോപ്പില്‍ റഷ്യ പരത്തുന്ന അസ്വസ്ഥതകള്‍ കാരണം നാറ്റോയുടെ സൈന്യത്തിനെ എസ്‌റ്റോണിയയില്‍ വിന്യസിക്കുകയാണ്. യുകെയുടെ സൈന്യം ആണ് ആദ്യം എത്തുക. റഷ്യയെ പ്രകോപിപ്പിക്കുന്നതായിരിക്കും ഈ നീക്കം. ഇതിനെതിരേ റഷ്യ പ്രതികരിക്കുന്നത് ഏത് രീതിയിലായിരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല.

കെജിബിയുടെ തിരിച്ചുവരവ്: പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആശങ്കയില്‍

സോവിയറ്റ് യൂണിയന്‌റെ മാരകായുധമായിരുന്ന കെജിബി തിരിച്ചെത്തുന്നെന്ന വാര്‍ത്തയില്‍ നടുങ്ങിയിരിക്കുകയാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍. മുന്‍ കെജിബി ഉദ്യോഗസ്ഥനായിരുന്ന വ്‌ലാദിമീര്‍ പുടിന്‍ റഷ്യയുടെ പ്രസിഡന്‌റ് ആയി അധികാരമേറ്റത് മുതല്‍ കെജിബിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു ലോകം.

ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്‌റ് തെരഞ്ഞെടുപ്പിലും റഷ്യയുടെ ചാരസംഘടന കൈകടത്തിയിരുന്നെന്ന ആരോപണങ്ങള്‍ തള്ളിക്കളയാമാകാത്തതും ഈ പശ്ചാത്തലത്തില്‍ ആണ്. കെജിബിയുടെ ഹണി ട്രാപ് വഴി പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ റഷ്യ ശേഖരിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്.

കിഴക്കന്‍ യൂറോപ്പില്‍ റഷ്യ പരത്തുന്ന അസ്വസ്ഥതകള്‍ കാരണം നാറ്റോയുടെ സൈന്യത്തിനെ എസ്‌റ്റോണിയയില്‍ വിന്യസിക്കുകയാണ്. യുകെയുടെ സൈന്യം ആണ് ആദ്യം എത്തുക. റഷ്യയെ പ്രകോപിപ്പിക്കുന്നതായിരിക്കും ഈ നീക്കം. ഇതിനെതിരേ റഷ്യ പ്രതികരിക്കുന്നത് ഏത് രീതിയിലായിരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല.

ഹണി ട്രാപ് എന്ന ആയുധം തന്നെയായിരിക്കും റഷ്യ ഉപയോഗിക്കുക എന്ന ഭയത്തില്‍ എസ്റ്റോണിയയില്‍ പ്രവര്‍ത്തിക്കുന്ന യുകെ ട്രൂപ്പുകള്‍ക്ക് എസ്റ്റോണിയയുടെ രഹസ്യാന്വേഷണ തലവന്‍ മിക്ക് മാരന്‍ മുന്നറിയിപ്പ് നല്‍കി. വലിയ ആയുധങ്ങള്‍ തന്നെയായിരിക്കും മോസ്‌കോ ഉപയോഗിക്കുക എന്നാണ് പറയപ്പെടുന്നത്, വ്യാജവാര്‍ത്തകള്‍ ഉള്‍പ്പടെ. ബ്ലാക്ക് മെയില്‍ ചെയ്യാനായി സൈനികരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്താനും പദ്ധതിയുണ്ടത്രേ.

റഷ്യയുമായുള്ള അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി ഏതാണ്ട് 800 യുകെ ട്രൂപ്പുകളെ എസ്റ്റോണിയയില്‍ വിന്യസിക്കാനാണ് തീരുമാനം. എന്നാല്‍ അത് വ്യാജവാര്‍ത്തകളിലൂടെ പടിഞ്ഞാറല്‍ രാജ്യങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ റഷ്യയെ സഹായിക്കും എന്നും ആശങ്കയുണ്ട്.

Read More >>