പതിനേഴ് കോടിക്ക് പതിനെട്ടുകാരി കന്യാകാത്വം വിറ്റു

സ്ത്രീയെയും അവളുടെ ശരീരത്തിന്റെ വിലയേയും മനസിലാക്കിയാണ് യുവതി തന്റെ കന്യാകത്വം ലേലത്തിന് വയ്ക്കുന്നത്

പതിനേഴ് കോടിക്ക് പതിനെട്ടുകാരി കന്യാകാത്വം വിറ്റു

അലക്‌സാണ്ട്ര കെഫ്രന്‍ എന്ന ഈ 18കാരിയായ റൊമാലിയന്‍ പെണ്‍കുട്ടി ലേലം വിളിക്കുന്നത്‌ കന്യാകത്വമാണ്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പോയി മാര്‍ക്കറ്റിംഗും ബിസിനസ്സും പഠിക്കാന്‍ പണം വേണം, വീട് വയ്ക്കാന്‍ പണം വേണം, അപ്പനെയും അമ്മയെയും നോക്കാനും പണം വേണം...അപ്പോള്‍ പിന്നെ എന്റെ പക്കല്‍ ഉള്ള ഏറ്റവും വിലയേറിയവ തന്നെ വില്‍ക്കുന്നതല്ലേ നല്ലത്? ലളിതമായി ഈ പെണ്‍കുട്ടി ചോദിക്കുമ്പോള്‍ വാക്കുകള്‍ ഇല്ലാതെയായി പോകുന്നത് കേള്‍വിക്കാരനാണ്.

2.5 ദശലക്ഷം ഡോളറിനാണ് (ഏകദേശം 17 കോടി രൂപ) അലക്‌സാണ്ട്ര തന്‌റെ കന്യകാത്വം വിറ്റത്. സിന്‍ഡ്രല്ല എസ്‌കോര്‍ട്ട് എന്ന സ്ഥാപനം വഴി ഒരു ഹോംങ് കോംങ് ബിസിനസ്സുകാരന്‍ അലക്‌സാണ്ട്രയുടെ ആദ്യത്തെ രതിയനുഭവം ലേലത്തില്‍ വാങ്ങി. ഇടനില നിന്ന കമ്പനിക്ക് തുകയുടെ 20% കമ്മീഷന്‍ നല്‍കണം. ബാക്കി തനിക്കു അവകാശപ്പെട്ടതാണ് എന്ന് ഈ കൌമാരക്കാരി പറയുന്നു.

ശരീരം വില്‍ക്കുന്നവരെ കുറിച്ചു താന്‍ കേട്ടിട്ടുണ്ട്. അപ്പോഴാണ് ഇങ്ങനെയൊരു ആശയമുദിച്ചത്. അത് പിന്നെയും ആകാം. പക്ഷെ കന്യാകത്വം ഒരിക്കല്‍ മാത്രമല്ലേ നഷ്ടപ്പെടാന്‍ കഴിയുകയുള്ളൂ? എന്തായാലും ഒരിക്കല്‍ ഇത് ഒരു ബോയ്‌ഫ്രണ്ട് അവകാശപ്പെടുത്തും. അവന്‍ എന്നെ ഉപേക്ഷിച്ചു പോകുമ്പോള്‍ എനിക്കെന്താണ് അതില്‍ ബാക്കിയുണ്ടാകുക? ഇതാകുമ്പോള്‍ എന്റെ ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാനെങ്കിലും കഴിയുമല്ലോ. അലക്‌സാണ്ട്ര ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഏതൊരു സാധനവും ലേലത്തില്‍ വയ്ക്കുന്നത് പോലെ അലക്‌സാണ്ട്ര തന്റെ അഴകളവുകളുടെ സ്വാകാര്യ പരസ്യം

ഫേസ്ബുക്കിലൂടെ നടത്തി.

താന്‍ ഇപ്പോഴും കന്യകയാണ്‌ എന്നുറപ്പിക്കുന്ന ടെസ്റ്റുകള്‍ നടത്തിയതിനു ശേഷമാണ് ലേലം ഉറപ്പിച്ചത്. ഇനി ഹോംങ് കോങ്ങില്‍ പോയി ഒരിക്കല്‍ കൂടി പരിശോധന നടത്തണം. അതിനു ശേഷമായിരിക്കും പണം ലഭിക്കുക എന്ന് പറയുന്ന അലക്‌സാണ്ട്രയ്ക്കു പക്ഷെ അപരിചിതനായ പങ്കാളി നടത്തേണ്ടതായ പരിശോധനകളെ കുറിച്ചു അറിവില്ല. ഗര്‍ഭിണിയാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെന്ന് മാത്രമറിയാം.

അലക്‌സാണ്ട്ര ഇങ്ങനെയൊരു തീരുമാനത്തിലെത്തിയ കാര്യം വീട്ടുകാര്‍ക്കറിയില്ല. അപ്പന്‍ വളരെ കാര്‍ക്കശ്യക്കാരനാണ്, അതിനാല്‍ വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. അമ്മയ്ക്കും ഇളയ സഹോദരിക്കും അറിയില്ല. ഇനി അഥവാ ഇത് എപ്പോഴെങ്കിലും അറിഞ്ഞു അവര്‍ എതിര്‍ക്കുകയാണെങ്കില്‍ തനിക്കു കിട്ടുന്ന പണം അവര്‍ക്ക് നല്‍കില്ല എന്ന് കൌമാരത്തിന്റെ വിഹ്വലതയില്‍ ഇവള്‍ പറയുന്നു.

അലക്‌സാണ്ട്ര പ്രായപൂര്‍ത്തിയായതിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു ആധുനിക പെണ്‍കുട്ടിയാണ് എന്ന് വിശേഷിപ്പിക്കാം. ശരീരം മാത്രമല്ല, കന്യാകത്വവും തന്റെ മാത്രം അവകാശമാണ് എന്ന് നിശ്ചയിക്കുന്ന ഒരാള്‍.

Story by
loading...