സ്വകാര്യത മൗലികാവകാശമാണെന്ന് വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ജ‍‍ഡ്ജിമാർ വീരനായകരെന്ന് അന്താരാഷ്ട്ര സംഘടന; ജസ്റ്റിസ് നരിമാന് പ്രത്യേക പ്രശംസ

ഡിജിറ്റൽ ലോകത്തിന്റെ സ്വാകാര്യത സംരക്ഷിക്കുന്ന വിധിക്ക് രോഹിന്റൻ നരിമാൻ പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്ന് അന്താരാഷ്ട്ര സംഘടന പറയുന്നു. 9 ജ‍‍ഡ്ജിമാരും അം​ഗീകാരം അർഹിക്കുമ്പോൾ ആശയ വിനിമയത്തിൻ മേലുള്ള ഭരണകൂട നിരീക്ഷണ നടപ്പാക്കുമ്പോൾ അന്താരാഷ്ട്ര തത്വങ്ങൾ നോക്കണമെന്ന് പരാമർശിച്ചത് നരിമാനാണ്

സ്വകാര്യത മൗലികാവകാശമാണെന്ന് വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ജ‍‍ഡ്ജിമാർ വീരനായകരെന്ന് അന്താരാഷ്ട്ര സംഘടന; ജസ്റ്റിസ് നരിമാന് പ്രത്യേക പ്രശംസ

സ്വകാര്യത ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശമാണെന്ന ചരിത്രപരമായ വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ബെഞ്ചിലെ അം​ഗങ്ങളായ ജ‍സ്റ്റിസുമാർ വീരനായകരാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ എസ് ഖേഹാറുൾപ്പടെ 9 ജ‍ഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്. ആക്സെസ് നൗ എന്ന സംഘടനയാണ് ജ‍‍ഡ്ജിമാരെ വീരനായകരായി പ്രഖ്യാപിച്ചത്.

രോഹിന്റൻ നരിമാൻ, ജെ എസ് ചെലമേശ്വർ, എസ് എ ബോബ്ഡെ, ആർകെ അ​ഗർവാൾ, അഭയ് മനോഹർ സാപ്രേ, ഡിവൈ ചന്ദ്രചൂ‍ഡ്, സഞ്ജ് കൃഷ്ണൻ കൗൾ, എസ് അബ്ദുൾ നസീർ എന്നീ ജസ്റ്റിസുമാരാണ് ചീഫ് ജസ്റ്റിസ് ഖേഹാറിനൊപ്പം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാ​ഗധേയം നിർണ്ണയിക്കുന്ന വിധി പ്രഖ്യാപിച്ചത്.

ഡിജിറ്റൽ ലോകത്തിന്റെ സ്വാകാര്യത സംരക്ഷിക്കുന്ന വിധിക്ക് രോഹിന്റൻ നരിമാൻ പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്ന് അന്താരാഷ്ട്ര സംഘടന പറയുന്നു. 9 ജ‍‍ഡ്ജിമാരും അം​ഗീകാരം അർഹിക്കുമ്പോൾ ആശയ വിനിമയത്തിൻ മേലുള്ള ഭരണകൂട നിരീക്ഷണ നടപ്പാക്കുമ്പോൾ അന്താരാഷ്ട്ര തത്വങ്ങൾ നോക്കണമെന്ന് പരാമർശിച്ചത് നരിമാനാണ്.

9 ജസ്റ്റിമാരടങ്ങുന്ന ബെഞ്ച് അഞ്ച് വിധികളാണ് പുറപ്പെടുവിച്ചത്. ആധാർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതിന് മുന്നോടിയായാണ് സ്വകാര്യത മൗലികാവകാശമാണെന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. എല്ലാ വർഷവും അന്താരാഷ്ട്ര തലത്തിൽ വീരനായകരെ കണ്ടെത്തുന്ന മനുഷ്യാവകാശ സംഘടനയാണ് ആക്സെസ് നൗ. വില്ലൻമാരെയും ആക്സെസ് നൗ പ്രഖ്യാപിക്കാറുണ്ട്. ഇന്റർനെറ്റ് സ്വാതന്ത്യമടക്കമുള്ള ഡിജിറ്റൽ മനുഷ്യാവകാശ വിഷയങ്ങളിലാണ് ആക്സെസ് നൗ പ്രധാനമായും ശ്രദ്ധിക്കുന്നത്. ലോകം മുഴുവൻ കേന്ദ്രങ്ങളുള്ള ആക്സെസ് നൗവിന്റെ കേന്ദ്ര ടീമിൽ 40 പേരാണ് പ്രവർത്തിക്കുന്നത്Read More >>