യുഎസ് കോൺഗ്രസിലേക്ക് ജയിച്ച് ചരിത്രം സൃഷ്ടിച്ച് ആദ്യ മുസ്ലിം വനിത "റാഷിദ ത്ലൈബ്"

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതെയാണ് റാഷിദ വൻ വിജയത്തിൽ എത്തിയത്

യുഎസ് കോൺഗ്രസിലേക്ക് ജയിച്ച് ചരിത്രം സൃഷ്ടിച്ച് ആദ്യ മുസ്ലിം വനിത റാഷിദ ത്ലൈബ്

മിഷിഗണില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് ജയിച്ച് ചരിത്രം സൃഷ്ടിച്ച് ആദ്യ മുസ്ലിം വനിത. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച റാഷിദ ത്ലെെബാണ് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന നാൽപ്പത്തിരണ്ടുകാരിയായ ആദ്യ മുസ്ലിം വനിത. സെനറ്റിലെത്തുന്ന ആദ്യ പലസ്തീനിയന്‍ – അമേരിക്കന്‍ വംശജയുമാണ് റാഷിദ എന്ന പ്രത്യേകതയുമുണ്ട്.

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതെയാണ് റാഷിദ വൻ വിജയത്തിൽ എത്തിയത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളോ മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളോ അവര്‍ക്കെതിരെ മത്സരരംഗത്തുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇതോടെ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ റാഷിദ എതിരില്ലാതെ വിജയിക്കും എന്നുറപ്പായി. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് 1965 മുതല്‍ തൽസ്ഥാനത്ത് ഉണ്ടായിരുന്ന ജോണ്‍ കോണ്‍യേഴ്സ് രാജി വച്ചിരുന്നു. തന്നെ തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദി, എല്ലാവരുമായി ഞാൻ കൂടികാഴ്ച നടത്തും. ഇനി സന്തോഷത്തിന്റെ ദിനമാണെന്നും റാഷിദ കൂട്ടിച്ചേർത്തു.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം അമേരിക്കന്‍ മുസ്‌ലിങ്ങള്‍ക്ക് എതിരായ അക്രമം വര്‍ധിച്ചതും തന്നെ മത്സരിക്കാന്‍ പ്രേരിപ്പിച്ചതായി റാഷിദ പ്രതികരിച്ചു അൽ ജസീറ റിപ്പോർട്ട് ചെയ്തു.

Read More >>