ഗള്‍ഫില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ വളര്‍ച്ച: ഖത്തറിന് കുറവില്ലാത്ത പങ്ക്‌

ബ്രദര്‍ഹുഡ് അംഗങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഓരോ ദോഹ റിപ്പോര്‍ട്ടിലും ആ കുടിയേറ്റക്കാരെ ചിത്രീകരിച്ചിരിക്കുന്നത് പ്രശ്‌നക്കാരാണെന്നല്ല, മറിച്ച് രാജ്യത്തിനെ പുരോഗതിയിലേയ്ക്ക് നയിക്കുന്നവര്‍ എന്നായിരുന്നു.

ഗള്‍ഫില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ വളര്‍ച്ച: ഖത്തറിന് കുറവില്ലാത്ത പങ്ക്‌

ഇന്നത്തെ മുസ്ലീം ബ്രദര്‍ഹുഡ് ഭീഷണി ആരംഭിച്ചത് അറബ് വസന്തത്തിലൊന്നുമല്ല. 1968 - 1974 സമയത്തെ അറബ് ദേശീയവാദത്തിന്‌റെ പരാജയത്തില്‍ നിന്നും, പ്രത്യേകിച്ചു 1967 യുദ്ധത്തില്‍ ഇസ്രയേലിനോടുണ്ടായ പരാജയത്തില്‍ നിന്നുമാണ് അതിന്റെ തുടക്കം. ആ സമയത്തായിരുന്നു ബ്രദര്‍ഹുഡിന്റെ ഗള്‍ഫിലേയ്ക്കുള്ള ചേക്കേറൽ. ഖത്തറിന്റെ ഫണ്ട് ഉപയോഗിച്ച് മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യാന്‍ പറ്റിയ വളക്കൂറുള്ള മണ്ണ് അവര്‍ അവിടെ കണ്ടു.

1970 ലെ ബ്രീട്ടീഷ് നാഷണല്‍ ആര്‍ക്കൈവ്‌സ് അനുസരിച്ച് 'മുസ്ലീം ബ്രദര്‍ഹുഡിൻറെ ദുബായിലെ ആദ്യത്തെ പ്രത്യക്ഷമായ നേട്ടം അല്‍ ഇസ്ലാഹ് അസ്സോസ്സിയേഷന്‍ എന്ന എന്‍ജിഓ ആണ്.'

'മുസ്ലീം ബ്രദര്‍ഹുഡിനെ സംബന്ധിച്ചിടത്തോളം അല്‍ ഇസ്ലാഹ് വളരെ ലോലമായിരുന്നു. അബ്ദുള്‍ ബാദിഹ് സക്ര് എന്ന ഈജിപ്റ്റുകാനായ പുരോഹിതനും കൂട്ടാളികളും ചേര്‍ന്ന് എന്‍ജിഓ തുടങ്ങാന്‍ അപേക്ഷിച്ചിരുന്നെങ്കിലും എമിരേറ്റ്സില്‍ മുസ്ലീം ബ്രദര്‍ഹുഡിന് ഔദ്യോഗികശാഖ തുടങ്ങാനുള്ള ലൈസന്‍സ് ലഭിച്ചില്ല.'

ആരാണ് അപേക്ഷിച്ചതെന്നും എവിടെ നിന്നാണ് അപേക്ഷ നിരസിക്കപ്പെട്ടതെന്നും അതില്‍ പറയുന്നില്ല. അതിനുള്ള പിന്തുണ ഖത്തര്‍ രാജാവില്‍ നിന്നും മാത്രമായിരുന്നു എന്ന് മാത്രം പറയുന്നുണ്ട്. അല്‍ ഇസ്ലാഹ് അസ്സോസ്സിയേഷന്‍ പിന്നീട് പ്രശസ്തമാകുകയും എണ്‍പതുകളില്‍ ദുബായ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ കയറിപ്പറ്റുകയും ചെയ്തു. ഒരു തലമുറയിലെ ഇസ്ലാമിസ്റ്റുകളെ അട വിരിയിച്ച ശേഷം 1994 ല്‍ അവരെ നിയമഭ്രഷ്ടരാക്കുകയായിരുന്നു.

അവിടെ വച്ചാണ് യുഏഇയില്‍ മുസ്ലീം ബ്രദര്‍ഹുഡിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ അവസാനിക്കുന്നത്. വളരെ ചെറിയ ചരിത്രമായിരുന്നതിനാല്‍ ബ്രദര്‍ഹുഡിനെ ആരും ഗൗരവമായി എടുത്തിരുന്നില്ല, കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ അതിന്റെ അപകടങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയത് വരെ, പ്രത്യേകിച്ചും 2001 ലെ അറബ് വസന്തത്തിന്റെ തുടക്കത്തില്‍. 2013 ല്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചതിന് 63 ഇസ്ലാമിസ്റ്റുകളെ വിചാരണ ചെയ്ത് ശിക്ഷിച്ചിരുന്നു.

സംഘടനയുടെ ഗള്‍ഫിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആര്‍ക്കൈവ്‌സ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇസ്ലാമിസ്റ്റുകളുമായി ഖത്തറിനുള്ള ബന്ധത്തിനെപ്പറ്റി സംസാരിക്കുന്ന ഒരു ഫയല്‍ പോലുമില്ലായിരുന്നു. ദോഹയിലെ അവരുടെ വളര്‍ച്ചയേയും പ്രവര്‍ത്തനങ്ങളേയും പറ്റിയുള്ള രേഖകള്‍ രഹസ്യസ്വഭാവമുള്ളതായിരുന്നു. അത്തരം രേഖകള്‍ 30-50 വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് പുറത്ത് വിടുന്നത് എന്നതിനാല്‍ അത് ദുരൂഹം തന്നെയാണ്.

ബ്രദര്‍ഹുഡിന് ദോഹയുമായുള്ള ബന്ധത്തിനെപ്പറ്റിയുള്ള രേഖകള്‍ 1998 ല്‍ പുറത്തിറക്കിക്കാണണം. ദോഹയില്‍ നിന്നും ആദ്യം റിപ്പോര്‍ട്ട് വന്നത് 1968 ലും അവസാനമായി പരാമര്‍ശിക്കപ്പെട്ടത് 1974 ലും ആയിരുന്നു. അവിടെ നിന്നും ദോഹയും ബ്രദര്‍ഹുഡും തമ്മിലുള്ള ബന്ധത്തിനെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും നിലച്ചു.

1968 ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ദോഹയുടെ പിന്തുണയോടെയുള്ള അവരുടെ ഗള്‍ഫിലെ പ്രവര്‍ത്തനങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായിരുന്നു.

അതില്‍ ആദ്യത്തേത് 1954 ല്‍ അലക്‌സാണ്ട്രിയ പ്രസിഡന്റ് ആയ ജമാല്‍ അബ്ദുള്‍ നാസറിനെ വധിക്കാന്‍ ശ്രമിച്ചതിന് ശേഷമായിരുന്നു.

രണ്ടാമത്തേത് 1958 ലെ സിറിയ-ഈജിപ്റ്റ് സഖ്യം രൂപം കൊണ്ടതിന് ശേഷം.

മൂന്നാമത്തേത് 1954 ല്‍ ഡമാസ്‌കസിലെ ബാത്ത് ഭരണകൂടത്തിനെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന് ശേഷം.

അതിന്റെ ഫലമായി സിറിയയില്‍ നിന്നും, പാലസ്തീനില്‍ നിന്നും ഈജിപ്റ്റില്‍ നിന്നുമുള്ള ബ്രദര്‍ഹുഡ് അനുഭാവികള്‍ ഗള്‍ഫിലേയ്ക്ക് കൂട്ടമായി കുടിയേറാന്‍ തുടങ്ങി.

അത്തരം ഒരു നാടുമാറ്റത്തില്‍, ദോഹയിലെ ബ്രിട്ടീഷ് കൗണ്‍സില്‍ പറയുന്നതനുസരിച്ച്, 1954-1960 വര്‍ഷങ്ങളില്‍ ഇരുന്നൂറോളം പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ സഹോദരന്മാര്‍ ഖത്തര്‍, കുവൈറ്റ്, ദുബായ് എന്നിവിടങ്ങളിലേയ്ക്ക് കുടിയേറി.

'അവിടെ അവര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും തൊഴിലുകളില്‍ ഏര്‍പ്പെടാനും അവരുടെ ഇസ്ലാമിക ദര്‍ശനങ്ങള്‍ പ്രകടിപ്പിക്കാനും വിലക്കുകളൊന്നുമില്ലായിരുന്നു. അവരിലാര്‍ക്കും തന്നെ സൈനികപരിശീലനം ഉണ്ടായിരുന്നില്ല. ആരും തന്നെ ഗാസയിലെ സൈനികനടപടികളില്‍ പങ്കെടുത്തിരുന്നതുമില്ല,' റിപ്പോര്‍ട്ടില്‍ പറയുന്നു.

ദോഹയിലെ ഫോറിന്‍ ഓഫീസിലേയ്ക്ക് അയച്ച തുടര്‍ച്ചയായ പത്ത് റിപ്പോര്‍ട്ടുകളില്‍ ബ്രദര്‍ഹുഡിനെപ്പറ്റി പറയുന്നുണ്ട്. അവരുടെ അപകടങ്ങളെ കുറച്ചു കാണിച്ചും ഖത്തര്‍ സര്‍ക്കാരിനെ അവരുടെ രഹസ്യമായ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയിക്കാതേയും ആയിരുന്നു അവ തയ്യാറാക്കിയിരുന്നത്. അവരെപ്പറ്റി തീര്‍ച്ചയായും ഖത്തറിനറിയാം, അവര്‍ നിയമവിരുദ്ധരായ പൗരന്മാരാണെന്നും അവര്‍ കുടിയേറിയ രാജ്യങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നുമെല്ലാം ഖത്തറിനറിയാം.

1948 ല്‍ ഈജിപ്റ്റ് പ്രധാനമന്ത്രി മഹ്മൂദ് ഫിഹ്മി അല്‍ നൊക്രാഷി പാഷയെ വധിച്ചതിന്റെ പിന്നിലും അവരായിരുന്നു. പാഷയെ കൊന്നയാള്‍ കിംഗ് ഫവൂദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു. അയാള്‍ പകല്‍ സാധാരണക്കാരനായി ജീവിക്കുകയും രാത്രി ബ്രദര്‍ഹുഡിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികളായും അദ്ധ്യാപകരായും എത്തിച്ചേരുന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടേത് പോലെത്തന്നെയായിരുന്നു അയാളും. സ്വന്തം നാട്ടില്‍ കുറ്റകൃത്യം ചെയ്യാന്‍ തുനിഞ്ഞ ഒരാള്‍ മറ്റൊരു രാജ്യത്ത് അത് ചെയ്യാന്‍ ഒരിക്കലും മടിയ്ക്കില്ല.

ബ്രദര്‍ഹുഡ് അംഗങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഓരോ ദോഹ റിപ്പോര്‍ട്ടിലും ആ കുടിയേറ്റക്കാരെ ചിത്രീകരിച്ചിരിക്കുന്നത് പ്രശ്‌നക്കാരാണെന്നല്ല, മറിച്ച് രാജ്യത്തിനെ പുരോഗതിയിലേയ്ക്ക് നയിക്കുന്നവര്‍ എന്നായിരുന്നു.

1968 നവംബര്‍ 29 ന് ബ്രീട്ടീഷ് നയതന്ത്രപ്രതിനിധിയായ ജെ ക്ലാര്‍ക്ക് 19 പേജുള്ള റിപ്പോര്‍ട്ട് ഫോറിന്‍ ഓഫീസിലേയ്ക്ക് അയച്ചു. ഗള്‍ഫിലെ ഇസ്ലാം എന്നായിരുന്നു അതിന്റെ പേര്. ഗള്‍ഫ് രാജ്യങ്ങളില്‍ നാടിന്റെ പുരോഗതിയ്ക്ക് പ്രതിഭാശാലികളായ ചെറുപ്പക്കാരുടെ ആവശ്യം വേണമെന്ന ആവശ്യം ബ്രദര്‍ഹുഡും ഖത്തറും ഉപയോഗിക്കുകയായിരുന്നു. ബ്രദര്‍ഹുഡ് അംഗങ്ങളായ ചെറുപ്പക്കാരെ തങ്ങള്‍ക്ക് ആവശ്യമാണെന്ന് അവര്‍ തെറ്റിദ്ധരിക്കുകയായിരുന്നു.

അവരുടെ യൂണിവേഴ്‌സിറ്റി ബിരുദങ്ങള്‍ ദുബായ് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം നേടുകയും അവര്‍ ദുബായില്‍ അദ്ധ്യാപകരായി കയറിപ്പറ്റുകയും ചെയ്തു.

ബ്രദര്‍ഹുഡ് അംഗങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഓരോ ദോഹ റിപ്പോര്‍ട്ടിലും ആ കുടിയേറ്റക്കാരെ ചിത്രീകരിച്ചിരിക്കുന്നത് പ്രശ്‌നക്കാരാണെന്നല്ല, മറിച്ച് രാജ്യത്തിന പുരോഗതിയിലേയ്ക്ക് നയിക്കുന്നവര്‍ എന്നായിരുന്നു.

1968 നവംബര്‍ 29 ന് ബ്രീട്ടീഷ് നയതന്ത്രപ്രതിനിധിയായ ജെ ക്ലാര്‍ക്ക് 19 പേജുള്ള റിപ്പോര്‍ട്ട് ഫോറിന്‍ ഓഫീസിലേയ്ക്ക് അയച്ചു. ഗള്‍ഫിലെ ഇസ്ലാം എന്നായിരുന്നു അതിന്റെ പേര്. ഗള്‍ഫ് രാജ്യങ്ങളില്‍ നാടിന്റെ പുരോഗതിയ്ക്ക് പ്രതിഭാശാലികളായ ചെറുപ്പക്കാരുടെ ആവശ്യം വേണമെന്ന ആവശ്യം ബ്രദര്‍ഹുഡും ഖത്തറും ഉപയോഗിക്കുകയായിരുന്നു. ബ്രദര്‍ഹുഡ് അംഗങ്ങളായ ചെറുപ്പക്കാരെ തങ്ങള്‍ക്ക് ആവശ്യമാണെന്ന് അവര്‍ തെറ്റിദ്ധരിക്കുകയായിരുന്നു.

അവരുടെ യൂണിവേഴ്‌സിറ്റി ബിരുദങ്ങള്‍ ദുബായ് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം നേടുകയും അവര്‍ ദുബായില്‍ അദ്ധ്യാപകരായി കയറിപ്പറ്റുകയും ചെയ്തു. അവരെ തള്ളിക്കയറ്റാനുള്ള ഖത്തറിന്റെ താല്പര്യത്തില്‍ ദുബായ്ക്ക് സംശയം തോന്നിയതുമില്ല.

1690 കളില്‍ രണ്ട് അദ്ധ്യാപകരെ ഖത്തര്‍ രാജാവ് ഷേയ്ക്ക് അഹമ്മദ് ബിന്‍ അലി താനിയുടെ താല്പര്യപ്രകാരം ദുബായിലെത്തിക്കണമെന്ന് സൂചിപ്പിച്ചിരുന്നു. അവര്‍ ഖത്തര്‍ രാജാവുമായി അടുത്ത ബന്ധമുണ്ടായിരുന്ന അബ്ഹുള്‍ ബാദിഹ് സക്രും യൂസഫ് അല്‍ ഖരദാവിയുമായിരുന്നു.

അപ്പോള്‍ 53 വയസ്സുകാരനായിരുന്ന സക്ര് ബ്രദര്‍ഹുഡ് സ്ഥാപകനായ ഇമാം ഹസ്സന്‍ അല്‍ ബന്നയുടെ ശിഷ്യനായിരുന്നു. അല്‍ ഖരദാവിയാകട്ടെ നൈല്‍ തീരത്തുള്ള ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുമുള്ള ആളായിരുന്നു.

അയാള്‍ 1691 ല്‍ ഖത്തരി സെക്കന്ററി സ്‌കൂള്‍ ഓഫ് എജ്യുക്കേഷന്റെ തലവനായിട്ടായിരുന്നു എത്തിയത്. ഖത്തര്‍ രാജാവിന് അവരുടെ വാക്കുകള്‍ അവസാനത്തേതായിരുന്നു എന്ന് ജെ ക്ലാര്‍ക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വേഗം തന്നെ ആ രണ്ട് അദ്ധ്യാപകരും ദുബായിലെ എസ് അല്‍ ദീന്‍ ഇബ്രാഹിം എന്ന ബ്രദര്‍ഹുഡ് അംഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അയാള്‍ ഖത്തറിന്റെ അടുത്ത സുഹൃത്തായിരുന്നു. ഇമാം അല്‍ ബന്ന അയാളെ കെയ്‌റോയില്‍ തന്റെ പ്രതിനിധിയായി അയച്ചിരുന്നു. കിംഗ് ഫൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബിക് സാഹിത്യത്തില്‍ ബിരുദവും ഐന്‍ ഷാംസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ ബിരുദവും നേടിയിരുന്നു അയാള്‍.

1948 ല്‍ പാഷയുടെ വധത്തിന് ശേഷം ഈജിപ്റ്റ് സര്‍ക്കാര്‍ അയാള്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ജയിലില്‍ വച്ച് ഇബ്രാഹിം തന്റെ സഹതടവുകാരനായ യൂസഫ് അല്‍ ഖരദാവിയുമായി സൗഹൃദത്തിലായി. ജയില്‍ മോചിതരായപ്പോള്‍ അവര്‍ ലിബിയയിലേയ്ക്ക് പോയി അവിടെ മുസ്ലീം ബ്രദര്‍ഹുഡിന്റെ ശാഖ തുടങ്ങി. 1952 ലെ വിപ്ലവത്തിന് ശേഷം ഇബ്രാഹിം ഈജിപ്റ്റിലേയ്ക്ക് മടങ്ങിയെങ്കിലും 1954 ല്‍ നാടു വിടേണ്ടി വന്നു.

അയാള്‍ സിറിയയിലേയ്ക്ക് പോയി ഡമാസ്‌കസിലെ പള്ളികളില്‍ പ്രഭാഷകനായി മാറുകയും അവിടെത്തന്നെ വിവാഹം കഴിയ്ക്കുകയും ചെയ്തു. 1960 കളുടെ അവസാനം അയാള്‍ ഭാര്യയുമൊത്ത് ദുബായിലേയ്ക്ക് പോയി. 1976 അയാള്‍ യുണൈറ്റഡ് അറബ് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റ് ആകുകയും ചെയ്തു.