ഖത്തര്‍ 12 ബില്യണ്‍ ഡോളര്‍ മുടക്കി അമേരിക്കയില്‍ നിന്നും വിമാനം വാങ്ങുന്നു

സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഖത്തറിനെ തകര്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വന്‍തുക മുടക്കി അമേരിക്കയില്‍ നിന്ന് യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നത്

ഖത്തര്‍ 12 ബില്യണ്‍ ഡോളര്‍ മുടക്കി അമേരിക്കയില്‍ നിന്നും വിമാനം വാങ്ങുന്നു

സൗദി അറേബ്യയടക്കമുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം തങ്ങളെ ബാധിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് ഖത്തര്‍ അമേരിക്കയുമായി വന്‍ തുക മുടക്കി വിമാനം വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടു. എഫ്-15 യുദ്ധ വിമാനം വാങ്ങുന്നതിന് അമേരിക്കയുമായി 12 ബില്യണ്‍ ഡോളറിന്റെ കരാറൊപ്പിട്ടതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കരാര്‍ ഒപ്പിടുന്നതിനായി യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ഖത്തര്‍ പ്രതിനിധികളും ഇന്നലെ കൂടിക്കാഴ്ച നടത്തി. ഖത്തര്‍ 36 വിമാനങ്ങളാണ് അമേരിക്കയില്‍ നിന്ന് വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരാര്‍ അമേരിക്കയും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് പെന്റഗണ്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിലെ സഹകരണം, ഗള്‍ഫ് രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ എന്നിവ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാറ്റിസും ഖത്തര്‍ പ്രതിരോധകാര്യ മന്ത്രി ഖാലിദ് അല്‍ ആറ്റിയയും തമ്മില്‍ ചര്‍ച്ച നടത്തി. ഖത്തര്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ആരോപിച്ചിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതെന്ന് ആരോപണമുണ്ട്.

Read More >>